കരുതലിന്റെ കരങ്ങളുമായി ഏദൻ ചാരിറ്റബിൾ ഫൗണ്ടേഷൻ

പാലക്കാട്: ഏദൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ (5/6/2022 ) പാലക്കാട് ചിറ്റൂർ താലൂക്കിലെ പട്ടഞ്ചേരി പഞ്ചായത്തിലെ തിരഞ്ഞെടുക്കപെട്ട അർഹരായ 100 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നല്കി. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശിവദാസ് അവർകളാണ് ഉത്ഘാടന കർമ്മം നിർവഹിച്ചത്.

post watermark60x60

പാസ്റ്റർ ജോയി വർഗ്ഗീസ് അവർകളും പട്ടഞ്ചേരി പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും, ആശാവർക്കർമാരും പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഏദൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ഒരു നേരത്തെ അന്നം’ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പാലക്കാടും പരിസരങ്ങളിലും യാചകർക്കും നിരാലംബകർക്കും ഭക്ഷണം കൊടുത്തുവരുന്നു. അനേക സൻമനസുകളുടെ പിന്തുണയോടു കൂടെയാണ് ഈ പ്രവർത്തനം മുന്നോട്ടു പോകുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like