പ്രണയമൊരുക്കുന്ന ചതിക്കുഴികളെ തിരിച്ചറിയുക: പാസ്റ്റർ ജെയ്സ് പാണ്ടനാട്

കോട്ടയം: പ്രണയമൊരുക്കുന്ന ചതിക്കുഴികളിൽ വീഴിക്കുന്ന മനഃശാസ്ത്രപരമായ തന്ത്രങ്ങളെക്കുറിച്ച് സാമൂഹിക ജാഗ്രത ആവശ്യമാണെന്ന് പ്രഭാഷകനും അപ്പോളജിസ്റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രസ്താവിച്ചു. ഐപിസി പുതുപ്പള്ളി സെൻ്റർ പി വൈ പി എ യുടെ പ്രവർത്തന ഉത്ഘാടന സമ്മേളനത്തിൽ “യുവജനങ്ങളും ചതിക്കുഴികളും ജാഗ്രതയും” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളേജ്, സ്കൂൾ, ഹോസ്റ്റൽ, ബ്യൂട്ടിപാർലർ, മൊബൈൽ ഷോപ്പ്, കോച്ചിംഗ് സെൻ്റർ, മാര്യേജ് ബ്യുറോ തുടങ്ങിയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആസൂത്രിതമായി നടക്കുന്ന സ്ക്വാഡ് പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. ഇതിൻ്റെ പിന്നിൽ അന്തർ സംസ്ഥാന കൈമാറ്റ ശൃംഖല, മയക്കുമരുന്ന് – തീവ്രവാദ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്.

സൗഹൃദം നടിച്ച് പെൺകുട്ടികളെ വലയിൽ ചാടിച്ച്, ബ്ലാക്മെയിൽ ചെയ്തു ഭീഷണിപ്പെടുത്തുകയും പിന്നീട് നിർബന്ധിച്ച് മതം മാറ്റുന്ന രീതിയാണ് ഇക്കൂട്ടർ അവലംബിക്കുന്നത്. ഇതിന് അനുയോജ്യമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര പരിസരം നമ്മുടെ നാട്ടിൽ രൂപപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ ബോധവത്ക്കരണം ആവശ്യമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. യുവജനങ്ങളുമായി ചർച്ചയും നടന്നു. പ്രതിസന്ധികളിൽപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ ലീഗൽ സെൽ ആവശ്യമാണന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പി എ മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. പാസ്റ്റർ ബിജു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ. സാജു ജോസഫ്, പാസ്റ്റർന്മാരായ കെ.കെ സ്കറിയ, ഷാജൻ ജോർജ്, ജേക്കബ് ചാക്കോ, ബ്രദർ ഏബ്രഹാം തോമസ്, ബെന്നി ജോസഫ്, സിസ്റ്റർ സൂസമ്മ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ അനൂപ് കോര ജോൺ (പി.വൈ.പി.എം പ്രസിഡൻ്റ്) ജസ്സൻ ഫിലിപ്പ് (സെക്രട്ടറി) സോണി ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പി.വൈ.പി.എ സെൻ്റർ കമ്മിറ്റിയെ പാസ്റ്റർ പി എ മാത്യു അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. ഡാനിയേൽ, ആൻസൺ എന്നിവർ ഗാനശുശ്രൂഷ നിർവ്വഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.