ദോഹ ഡിവൈൻ ന്യൂലൈഫ് ഫെല്ലോഷിപ് സഭ ശുശ്രൂഷകൻ പാസ്റ്റർ പ്രേംകുമാറിന് യാത്രയയപ്പ് നൽകി

ഖത്തർ: പതിനാലു വർഷത്തെ സഭ ശുശ്രൂഷകൾ ദോഹ ഡിവൈൻ ന്യൂലൈഫ് ഫെലോഷിപ് സഭയിൽ പൂർത്തിയാക്കി പാസ്റ്റർ പ്രേംകുമാർ നാട്ടിലേക്കു യാത്ര തിരിച്ചു. പൊതുസഭ അദ്ദേഹത്തിന് പ്രാർത്ഥന നിർഭരമായ യാത്രയയപ്പ് നൽകി.ഇരുപത്തിനാലു വര്ഷം ആയി കർത്തൃ വേലയിൽ വ്യാപൃതനാണ്. ഭാര്യ ജെസ്സി , മക്കൾ ബിറ്റിയ, ടോബി, ബെനോ.തിരുവനന്തപുരം അമ്പൂരി സ്വദേശി ആണ്. ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ പ്രവർത്തന ഏടുകളിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയ സഹകാരിയായിരുന്നു അദ്ദേഹം.

-ADVERTISEMENT-

You might also like