രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 ന്

ന്യൂഡല്‍ഹി: പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 18നാണ് വോട്ടെടുപ്പ്.
ജൂലായ് 21ന് ഫലം പുറത്ത് വരും. രാജ്യസഭാ സെക്രട്ടറി ജനറലായിരിക്കും തെരഞ്ഞെടുപ്പിന്റെ വരണാധികാരി.

പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജൂണ്‍ 29 ആണ്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ജൂലായ് രണ്ടിനാണ്.

ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്ന പ്രത്യേക പേന വോട്ട് ചെയ്യാന്‍ ഉപയോഗിച്ചില്ലെങ്കില്‍ വോട്ട് അസാധുവാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിപ്പ് പാടില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62 പ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
776 പാര്‍ലമെന്റംഗങ്ങളും 4,120 നിയമസഭാംഗങ്ങളും ചേര്‍ന്ന് രൂപീകരിച്ച ഇലക്ടറല്‍ കോളേജാണ് ഇന്ത്യയുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 10,98,903 വോട്ടുകളാണ് ഇലക്ടറല്‍ കോളേജിലെ ആകെ അംഗബലം. മുഴുവന്‍ എംപിമാരുടെയും എംഎല്‍എമാരുടെയും വോട്ടുകളില്‍ 48.9 ശതമാനം എന്‍ഡിഎയ്ക്ക് ലഭിക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.