ക്രൈസ്തവ എഴുത്തുപുര ഇഗ്നൈറ്റർ രണ്ടാം വർഷത്തിലേക്ക്

KE News Desk Igniter

കാനഡ: വിജയകരമായ ഒരു വർഷത്തെ പ്രവർത്തനത്തിന് ശേഷം, ദൈവകൃപയാൽ കെ ഇ ഇഗ്നൈറ്റർ രണ്ടാം വർഷത്തിലേയ്ക്കു കാൽ ചുവടുകൾ വയ്ക്കുന്നു. 2022 മെയ് 06-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ചീഫ് എഡിറ്ററായി ഡാർവിൻ വിൽസണും (യുഎസ് ), എഡിറ്റർ ഇൻ ചാർജ് ആയി റിബി കെന്നത്തും വീണ്ടും തിരഞ്ഞെടുക്കപെട്ടു. എബിൻ അലക്‌സ് (കാനഡ) മാനേജിംഗ് എഡിറ്ററായി തുടരാൻ നാമനിർദേശം ചെയ്യപ്പെട്ടു.

കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി എഡിറ്റോറിയൽ വകുപ്പ് അംഗങ്ങളെ മാനേജ്മെന്റ് ടീം തിരഞ്ഞെടുത്തു. ജേക്കബ് വർഗീസ് (ഇന്ത്യ) അസസ്‌മെന്റ് മാനേജരായും, മിനി തരിയൻ (യുഎസ്,എ), ക്യൂറേഷൻ മാനേജരായും, തിരഞ്ഞെടുത്തു. പ്രൊഡക്ഷൻ മാനേജർ സ്ഥാനത്തേക്ക് ബെഞ്ചമിൻ മത്തായിയും (ഇന്ത്യ) സാറാ തോമസും (ഓസ്‌ട്രേലിയ) റോഷൻ ജോർജും (ഇന്ത്യ) അസോസിയേറ്റ് എഡിറ്റർമാരായും സാൻ മാത്യു (കാനഡ) ന്യൂസ് എഡിറ്ററായും തിരഞ്ഞെടുത്തു. സർക്കുലേഷൻ മാനേജർ സ്ഥാനത്തേക്ക് ജെഫ്റി കൊച്ചി കുഴിയിൽ നിയമിതനായ്. എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായി നിയമിച്ചവരിൽ സീനിയർ സ്റ്റാഫ് റൈറ്ററായി ജിജി കുരുവിള (കാനഡ), ഗ്രാഫിക്സ് എഡിറ്ററായി ബിബിൻ തങ്കച്ചൻ (യുകെ), ഡിസൈൻ സ്ട്രാറ്റജിസ്റ്റായി ഷിബു വർഗീസ് (യുഎസ്എ), കൂടാതെ ബിനോയ് ജെ തോമസ് (യുഎഇ), ജൂലി തോമസ് (യുഎസ്എ), ലിജോ ജോൺ (NZ) എന്നിവരെ സബ് എഡിറ്റർമാരായും നിയമിച്ചു.

ഇഗ്നൈറ്ററിന്റെ വിശാലമായ പ്രവർത്തനത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ന്യൂസ് റിപ്പോർട്ടർമാരായ ജെറേഷ് ഫ്രാൻസിസ് (കാനഡ), ഷൈനി റോജൻ സാം (യുഎസ്എ), അലൻ തെരേസ പയസ് (യുകെ), ടൈറ്റസ് ജെ കുരുവിള (ഇന്ത്യ), സുജ സജി (ഇന്ത്യ), ജിജോ എം ജെയിംസ് (സിംഗപ്പൂർ), സ്മിത വർഗീസ് (ഓസ്‌ട്രേലിയ), അന്ന വർഗീസ് (ഓസ്‌ട്രേലിയ) എന്നിവരും, കെ ഇ ദിനപത്രത്തിന്റെ അവിഭാജ്യ ഘടകമായ ജോസ് വലിയകാലായിൽ (ഇന്ത്യ) കോൺട്രിബ്യൂട്ടിംഗ് ഡിസൈനറുമായി നിയോഗിക്കപ്പെട്ടു.

മനസ്സുകളെ ജ്വലിപ്പിക്കുന്നതിനും കലർപ്പില്ലാത്തതും കൃത്യവുമായ വാർത്തകൾ നൽകുന്നതിനുമുള്ള ദൈവപ്രചോദിതമായ ദർശനം ക്രൈസ്തവ എഴുത്തുപുര (കെഇ) മാനേജ്‌മെന്റിന്റെ ഹൃദയത്തിൽ ജനിച്ചത് പ്രഥമ പ്രവർത്തകരായ ഡാർവിൻ വിൽസൺ, എബിൻ അലക്‌സ്, പാസ്റ്റർ റിബി കെന്നത്ത് എന്നിവരിലാണ്. ആദ്യത്തെ ഡിജിറ്റൽ പ്രിന്റ് 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ചു. അതിനുശേഷം നിലവാരത്തനിമയും ഉള്ളടക്കവും സമ്പന്നമാക്കാൻ സഹായിച്ച ഈ ഡിജിറ്റൽ കമ്മ്യൂണിറ്റിയിലേക്ക് ദൈവം അംഗങ്ങളെ ചേർക്കുന്നു എന്ന് സാക്ഷ്യപ്പെടുത്താൻ ഇഗ്നൈറ്റർനു കഴിയും. കത്തുന്ന കൽക്കരി കൂമ്പാരം ആളിക്കത്തുക മാത്രമല്ല തിളങ്ങുകയും ചെയ്യുന്നു. ദൈവം അനുഗ്രഹിച്ചു ആളുകളെ ജ്വലിപ്പിക്കാനും തകർന്ന ഹൃദയങ്ങളെ പുനരുജ്ജീവിപ്പിക്കാനും ക്ഷീണിച്ച ആത്മാക്കളെ ശക്തിപ്പെടുത്താനും വേഗം വരാനിരിക്കുന്ന കർത്താവിന്റെ രാജ്യത്തിനായി ഒരുങ്ങുവാനും ഇഗ്നൈറ്ററിന്റെ പ്രസിദ്ധീകരണം സഹായിക്കട്ടെ.

പിന്നെയും പ്രാർത്ഥിക്കുവാനും ഞങ്ങളുടെ വായനക്കാരെ കൂടുതൽ അറിയുന്നതിനുള്ള ഫീഡ്‌ബാക്കും നിർദ്ദേശങ്ങളും അയയ്‌ക്കാനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. keigniter@gmail.com എന്ന വിലാസത്തിൽ ഇഗ്നിറ്ററിന്റെ എഡിറ്റോറിയൽ ടീമിനെ സമീപിക്കുക.

-Advertisement-

You might also like
Comments
Loading...