കെ ഇ ബറോഡ വി ബി എസിന് അനുഗ്രഹീത സമാപ്തി


ബറോഡ / (ഗുജറാത്ത്)‌: ക്രൈസ്തവ എഴുത്തുപുര ബറോഡ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുജറാത്ത് ചാപ്റ്ററുമായി സഹകരിച്ച് നടത്തിയ കെ ഇ വി ബി എസ് 2022 ഇന്ന് അനുഗ്രഹമായി സമാപിച്ചു. ട്രാൻസ്ഫോർമേഴ്സ് ടീം അംഗങ്ങളായ അലക്സ് ഫിലിപ്പ്, ജെറിൻ വില്ല്യം, ജെൻസൺ ജോസഫ് എന്നിവർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. ബറോഡ യൂണിറ്റ് ശ്രദ്ധ കോർഡിനേറ്റർ ജോബിൻ ജോയ് പ്രാർത്ഥിച്ച് ആരംഭിച്ച സമാപന ദിന വി ബി എസ് എല്ലാവർക്കും അനുഗ്രഹമായി മാറി. സമാപന സമ്മേളനത്തിന് ഗുജറാത്ത്‌
ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ രാജേഷ് മത്തായി അധ്യക്ഷത വഹിച്ചു. ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനായ പാസ്റ്റർ വി എ തോമസ്‌കുട്ടി മുഖ്യസന്ദേശം നൽകി. ബറോഡ യൂണിറ്റ് ശ്രദ്ധ കോർഡിനേറ്റർ ജോബിൻ ജോയ് ഡ്രോയിങ് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിക്കുകയും പാസ്റ്റർ വി എ തോമസ്‌കുട്ടി , സുവി. സിജോ ജോസഫ്, ചാപ്റ്റർ വൈസ് പ്രസിഡന്റ് സുവി. തങ്കച്ചൻ ജോൺ , പാസ്റ്റർ സന്തോഷ് മാത്യു തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. ടീച്ചിംഗ് സെക്ഷൻ, ഗെയിം സെക്ഷൻ, തുടങ്ങിയ പ്രോഗ്രാമുകൾ കുട്ടികൾക്ക് വളരെ അനുഗ്രഹമായി. ബറോഡ യൂണിറ്റ് ട്രഷറർ സിസ്റ്റർ ജോളി ജോയ് കൃതജ്ഞത അറിയിച്ചു. പാസ്റ്റർ വി എ തോമസ്‌കുട്ടി സമാപന പ്രാർത്ഥനയും ആശീർവാദവും നൽകി .

-ADVERTISEMENT-

You might also like