ഫിലാഡൽഫിയ സമ്മിറ്റിനുള്ള വിജയകരമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഫിലാഡൽഫിയ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ചരിത്രകാരന്മാർ പങ്കെടുക്കുന്ന ഈ സമ്മിറ്റിൽ മൂന്നാം വിദ്യാഭ്യാസ വിപ്ലവമാണ് പ്രധാന ചർച്ച .ആയിരം വർഷങ്ങളായി സഭകൾ വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റികളിലേക്ക് അയക്കുകയാണ് എന്നാൽ മൂന്നാം വിദ്യാഭ്യാസ വിപ്ലവം യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ സഭകളിലേക്ക് അയക്കുകയും വിദഗ്ധരും വീഡിയോഗ്രാഫർമാരും ചേർന്ന് ഡിജിറ്റൽ പാഠ്യപദ്ധതി ഇതിനകം തന്നെ തയ്യാറാക്കിയതിനാൽ , അയക്കപെടുന്ന വിദ്യാഭ്യസമുള്ള ലീഡർ സഭകളിൽ കൂടിവരുന്ന വിദ്യാർത്ഥികളുടെ ചുമതലകൾ ഏറ്റെടുക്കുകയും അത് നിമിത്തം അവരിൽ നല്ല സ്വഭാവം ഉണ്ടാകുകയും ,പ്രശ്നങ്ങളെ സ്വയം അഭിമുഖരിക്കാനും ,വിമർശനാത്മകമായ ചിന്തിക്കുവാനും , നല്ലൊരു നേതാവായി മാറുവാനും അക്കാഡമിക് വിദ്യാഭ്യാസത്തിലൂടെ കഴിയും എന്നും ഈ സഭകൾ വിദ്യാഭ്യാസ കേന്ദ്രമായി മാറുകയും ഏറ്റവും പിന്നോക്ക അവസ്ഥയിൽ ജീവിക്കുന്ന കുട്ടികൾക്കും ലോകത്തിലെ മികച്ച പ്രൊഫസറിന്റെ ക്ലാസ്സുകളിൽ പങ്കെടുക്കുവാനും കഴിയും എന്നുള്ളതുമാണ് ആശയം .
ഒന്നാം വിപ്ലവവും രണ്ടാം വിപ്ലവവും കൊണ്ടുവന്നത് മിഷനറിമാരായതിനാൽ മൂന്നമത്തേതും അവർ തന്നെ കൊണ്ടുവരുക എന്ന ആശയമാണ്
ഈ കോൺഫെറെൻസിന്റെ മുഖ്യ പ്രഭാഷകർ DR വിശാൽ മംഗൽവാഡി , പാസ്റ്റർ ജെറി പൂവക്കാല ,ഡോ.ഡേവിഡ് മാർഷൽ , ഡോ. ഡേവിഡ് ഗ്ലെൻസ് എന്നിവരോടൊപ്പം നിരവധി പേർ ക്ലാസുകൾ നയിക്കും .

ഫിലാഡൽഫിയ എയർപോർട്ടിലുള്ള ഡബിൾ ട്രീ ഹോട്ടലിൽ ജൂൺ 6 മുതൽ
10 വരെ നടക്കുന്ന സമ്മിറ്റിൽ മുൻ കൂടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പങ്കെടുക്കുവാൻ അനുവാദമുള്ളൂ എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.