നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്; 50 പേർ കൊല്ലപ്പെട്ടു

അബുജ: നൈജീരിയയിലെ ഓണ്ടോ സ്റ്റേറ്റിൽ ഓവോ സെന്റ് ഫ്രാൻസിസ് കത്തോലിക്ക പള്ളിയിലുണ്ടായ വെടിവയ്പ്പിൽ 50 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന പതിവു കുർബാനയ്ക്കിടെയാണ് സംഭവം. ആക്രമികളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ വിവിധ ആശുപത്രികളിലേക്കു മാറ്റി. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടും.
ആക്രമണത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അപലപിച്ചു. ഹീനമായ ആക്രമണത്തിനു പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു.

-ADVERTISEMENT-

You might also like