മാധ്യമ പ്രവർത്തകൻ തോമസ് വടക്കേക്കുറ്റ് (88) അക്കരെ നാട്ടിൽ

എറണാകുളം : ഗുഡ്ന്യൂസ് വാരികയുടെ മാനേജിംഗ് എഡിറ്ററും എഴുത്തുകാരനുമായ തോമസ് വടക്കേക്കുറ്റ് (88) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ 48 വർഷമായി ഐ.പി.സി യുടെ കൗൺസിൽ മെമ്പറായും ജനറൽ സ്റ്റേറ്റ് തലങ്ങളിൽ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. 1964 മുതൽ എഴുത്ത് മേഖലയിൽ സജീവമായ വടക്കേക്കുറ്റ് ഇംഗ്ലീഷ് വീക്കിലിയായ പ്ലാൻറ്റിംഗ് ആൻറ് കോമേഴ്സിൻറെ ചീഫ് എഡിറ്ററും മിഡ് ഡേ പത്രമായ കേരളാ മിഡ് ഡേ ടൈംസിന്റ പ്രിൻററും ചീഫ് എഡിറ്ററും ആയിരുന്നു. സെക്കുലർ-ക്രൈസ്തവ ലോകത്തെ വിവിധ സംഘടകളുടെ മുഖ്യ പ്രവർത്തകനും എറണാകുളത്തെ ഗ്രീറ്റ്സ് അക്കാദമിയുടെ ചെയർമാനും അഡ്മിറൽ ട്രാവൽ ബ്യൂറോയുടെ മാനേജിംഗ് ഡയറക്ടറുമാണ്.

post watermark60x60

ഭാര്യ ഏലിയാമ്മ തോമസ്. മക്കൾ: സാബു തോമസ്, സാം തോമസ്, സന്തോഷ് തോമസ്, മിനി ജേക്കബ്, ഗ്ലോറി വർഗീസ്, മേഴ്സി സൂസൺ ജോൺ. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like