എലിസബത്ത് രാജഞിക്ക് കിരീടധാരണത്തിന്റെ പ്ലാറ്റിനം ജൂബിലി

KE News Desk l London, UK

ലണ്ടൻ: എലിസബത്ത് രാജഞിയുടെ (96) കിരീടധാരണത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങൾക്കു ബ്രിട്ടനിൽ ഇന്ന് തുടക്കം.
ബക്കിങ്ങാം കൊട്ടാരപരിസരത്തു നടക്കുന്ന നാലു ദിവസത്തെ പരിപാടികളിലെ പ്രധാന ആഘോഷം ഞായറാഴ്ചയാണ്.
എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയിട്ട് 70 വർഷങ്ങൾ ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് പൂർത്തിയായി. പ്ലാറ്റിനം ജൂബിലിയായാണ് ഈ അവസരം ബ്രിട്ടൻ ആഘോഷിക്കുന്നത്. 2022 ജൂൺ രണ്ട് മുതൽ അഞ്ചുവരെയാണ് പ്ലാറ്റിനം ജൂബിലിയുടെ പ്രധാന ആഘോഷപരിപാടികൾ നടക്കുന്നത്. പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികൾ, വിവിധ കലാപരിപാടികൾ, പുതിയ പദ്ധതികൾ എന്നിവയെല്ലാം ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.

-ADVERTISEMENT-

You might also like