ഭവനമില്ലാത്ത കുടുംബങ്ങൾക്ക് തണലൊരുക്കി ന്യൂയോർക്കിലെ ഐപിസി റോക്ക്ലാൻഡ് അസംബ്ലി

KE NEWS DESK | KERALA

വടക്കഞ്ചേരി: ഭവനമില്ലാത്ത കുടുംബങ്ങൾക്ക് സ്നേഹത്തിന്റെ തണലൊരുക്കി ഐപിസി റോക്ക്ലാന്റെ അസംബ്ലി മാതൃകയായി. പാലക്കാട് വടക്കഞ്ചേരിയിലാണ് പദ്ധതി പൂർത്തീകരിച്ചത്.
മൂന്നു ഭവനങ്ങൾക്കാണ് സംസ്ഥാന പി വൈ പി എ യിലൂടെ ഐപിസി റോക്ക്ലാന്റെ അസംബ്ലി സഹായം നല്കുന്നത്. അവയിൽ റോക്ക്ലാന്റെ അസംബ്ലി നല്കിയ ഒരു ഭവനത്തിന്റെയും ഒക്കലഹോമയിലെ തോമസ് വർഗീസ് നല്കിയ മറ്റൊരു ഭവനത്തിന്റെയും പണിയാണ് പൂർത്തീകരിച്ചത്.

മെയ് 21ന് ഭവന സമർപ്പണശുശ്രൂഷയിൽ പാസ്റ്റർ സാം ദാനിയേൽ അദ്ധ്യക്ഷനായിരുന്നു.
ഐപിസി നോർത്ത് അമേരിക്ക ഈസ്റ്റേൺ റീജിയൻ പ്രസിഡന്റും ഐപിസി റോക്ക്ലാൻഡ് അസംബ്ലി സഭയുടെ സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ജോസഫ് വില്ല്യംസ് സമർപ്പണ ശുശ്രുഷ നിർവഹിച്ചു.
ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിത്സൻ ജോസഫ് മുഖ്യ സന്ദേശം നല്കി.
പാസ്റ്റർ എബ്രഹാം ജോർജ്ജ്, പാസ്റ്റർ ജിമ്മി കുര്യാക്കോസ് എന്നിവർ ഭവനങ്ങൾ തുറന്ന് നൽകി.

പി വൈ പി എ സംസ്ഥാന ഭാരവാഹികളായ സുവി. അജു അലക്സ്‌, ഷിബിൻ ശാമുവൽ, സന്തോഷ്‌ എം പീറ്റർ, വെസ്ലി പി എബ്രഹാം, പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ഐപിസി സംസ്ഥാന ട്രഷറർ പി എം ഫിലിപ്പ്, ജെയിംസ് ജോർജ്ജ്, ഫിന്നി പി മാത്യു, പാലക്കാട്‌ മേഖലയിലുള്ള സെന്റർ ശുശ്രുഷകന്മാർ, ദൈവദാസന്മാർ എന്നിവർ ആശംസകൾ അറിയിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അജി കല്ലുങ്കൽ, പാസ്റ്റർ ജെയിംസ് വർഗീസ്, പാലക്കാട്‌ മേഖല പി.വൈ.പി.എ ഭാരവാഹികൾ എന്നിവരെ ആദരിച്ചു. പാസ്റ്റർ സാം ദാനിയേൽ സൗജന്യമായി നല്കിയ 16 സെന്റ് വസ്തുവിലാണ് ഭവനങ്ങൾ പൂർത്തീകരിച്ചത്.
ഐപിസി റോക്ക്ലാൻഡ് അസംബ്ലി ന്യൂയോർക്ക് സഭയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി കേരളത്തിലും നോർത്തിന്ത്യയിലും ഭവന നിർമ്മാണം, വിവാഹ സഹായങ്ങൾ, സഭാ ഹാൾ നിർമ്മാണം എന്നിവ നടത്തുമെന്ന് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് വില്യംസ് മാധ്യമങ്ങളോട് പറഞ്ഞു.
ഒട്ടനവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന അമേരിക്കയിലെ പ്രമുഖ സഭയാണ് ഐപിസി റോക്ക്ലാൻഡ് അസംബ്ലി ന്യൂയോർക്ക്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.