ഇന്ത്യ-ബംഗ്ലാദേശ് മൂന്നാമത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് ഇന്ന് തുടക്കം

KE International News Desk

ന്യൂഡൽഹി : ഇന്ത്യ-ബംഗ്ലാദേശ് മൂന്നാമത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് ഇന്ന് തുടക്കം.ന്യൂ ജല്‍പൈഗുരി- ധാക്ക കന്റോണ്‍മെന്റ് മിതാലി എക്സ്പ്രസ്, ഇരു രാജ്യത്തെയും റെയില്‍വേ മന്ത്രിമാര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ബംഗ്ലാദേശ് റെയില്‍വേ മന്ത്രി നൂറുല്‍ ഇസ്‌ലാം സുജോന്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനയാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഡല്‍ഹിയിലെ റെയില്‍ ഭവനിലാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

News Middle Advt Banner

ആഴ്ചയില്‍ രണ്ട് ദിവസമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. പശ്ചിമ ബംഗാളിലെ ന്യൂ ജല്‍പൈഗുരിയില്‍ നിന്ന് 513 കിലോമീറ്റര്‍ അകലെയുളള ധാക്ക കന്റോണ്‍മെന്റില്‍ ഒന്‍പത് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാം. പുതിയ ട്രെയിന്‍ സര്‍വീസ് ഇന്ത്യയും, ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി വ്യാപാര ബന്ധവും, സാമൂഹ്യ-സാമ്ബത്തിക പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുമെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ വക്താവ് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading