പാസ്റ്റർ ഭക്തവത്സലന് ഒമാൻ ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ആദരവ്

മെയ് 23 വൈകിട്ട് 9. 30 (ഇന്ത്യൻ സമയം) മുതൽ സൂമിലും ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലും തത്സമയം വീക്ഷിക്കാം


ഒമാൻ: ക്രൈസ്തവ സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന സംഗീതജ്ഞൻ, ഗായകൻ , സംഗീത സംവിധായകൻ , ഗാനരചയിതാവ് എന്നിങ്ങനെ സംഗീതത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പരിചയസമ്പന്നനായ പ്രിയ പാസ്റ്റർ ഭക്തവത്സലന്റെ അൻപത് വർഷത്തെ നീണ്ട സംഗീത ശുശ്രൂഷയെ സ്മരിക്കുവാനും ആദരിക്കുവാനും ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ ക്രമീകരണങ്ങൾ ചെയ്തു വരുന്നു. രചനയും സംവിധാനവുമായി ഇരുന്നൂറിലേറെ ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്തവ ഗാനകൈരളിക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയ പ്രതിഭ പാസ്റ്റർ പി എം ഭക്തവത്സലനെ ക്രൈസ്തവ എഴുത്തുപുര ഒമാൻ കുടുംബം മെയ് 23 ന് ഒമാൻ ചാപ്റ്ററിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങളുടെ പ്രഥമ യോഗത്തിൽ ആദരിക്കും. ഈ സമ്മേളനത്തിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

post watermark60x60

Zoom ID : 844 9748 4251
Password : KEO

-ADVERTISEMENT-

You might also like