ബഥേൽ ഇന്റർനാഷണൽ തിയോളജിക്കൽ സെമിനാരി: 17 മത് ബിരുദദാന സമ്മേളനം നടന്നു

മന്ദമരുതി (റാന്നി): ബഥേൽ ഇന്റർനാഷണൽ തിയോളജിക്കൽ സെമിനാരിയുടെ 17-മത് ബിരുദദാന സമ്മേളനം 2022 മെയ്‌ 14 ശനിയാഴ്ച രാവിലെ 9.30-ന് സെമിനാരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സെമിനാരി പ്രിൻസിപ്പൽ ഡോ. സാബു പോളിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഐ. പി. സി. കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി. എബ്രഹാം മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് പാസ്റ്റർ കുര്യൻ തോമസ് ദൈവവചനത്തിൽ നിന്നും സംസാരിച്ചു. അടുത്ത അധ്യയനവർഷത്തി ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ക്ലാസുകൾ മെയ് 30-ന് ആരംഭിക്കും.

-ADVERTISEMENT-

You might also like