പാസ്റ്റർ പി ജി മാത്യുസ് ഗില്ഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പാൾ ആയി നിയമിതനായി

KE news desk Qatar

 

post watermark60x60

തിരുവല്ല : പാസ്റ്റർ പി ജി മാത്യുസ് ഗില്ഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പാൾ ആയി നിയമിതനായി. ഗില്ഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിയമിച്ചത് അനുസരിച്ച് പാസ്റ്റർ പി ജി മാത്യുസ് ചുമതലയേറ്റു. അര നൂറ്റാണ്ടിലധികമായി സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന പാസ്റ്റർ പി ജി മാത്യൂസ്, വാകത്താനം tabernacle ബൈബിൾ കോളേജ്, മുളക്കുഴ മൗണ്ട് സയോൺ ബൈബിൾ കോളേജ് എന്നിവിടങ്ങളിൽ അനേക വർഷങ്ങളായി രജിസ്ട്രാർ ആയി സേവനം ചെയ്തു. മറ്റനേകം ബൈബിൾ കോളജുകളിൽ അധ്യാപകനായും പ്രിൻസിപ്പാൾ ആയും പ്രവർത്തിച്ചിട്ടുണ്ട്.

കൺവൻഷൻ പ്രസംഗകൻ, ഗ്രന്ഥ രചയിതാവ്, സംഘാടകൻ, പെന്തക്കോസ്റ്റൽ പ്രസ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി, പ്രസിഡണ്ട്, ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫോറത്തിന്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പാസ്റ്റർ പി ജി മാത്യൂസ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസിയറായിരുന്നു.
നാല് പതിറ്റാണ്ട് മുൻപേ ആരംഭിച്ച ജ്യോതി മാർഗം മാസികയുടെ പബ്ലിഷർ ആയി അന്നുമുതൽ പ്രവർത്തിച്ചുവരുന്നു.  ഗ്ലോബൽ മലയാളം പെന്തകോസ്തൽ മീഡിയ ചെയർമാൻ ആയും ചുമതല വഹിക്കുന്നതോടൊപ്പം നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷന്റെ patron കൂടി ആണ് പാസ്റ്റർ പി ജി മാത്യൂസ്.

-ADVERTISEMENT-

You might also like
Comments
Loading...