പുതുമുഖ എഴുത്തുകാർക്കായി സമ്മർ വെബിനാർ ഓൺ ക്രിസ്ത്യൻ റൈറ്റിംഗ് വർക്ക്ഷോപ്പ്

തിരുവല്ല: മീഡിയ മിഷന്റെ ആഭിമുഖ്യത്തിൽ 2026 മെയ് 11 മുതൽ 13 വരെ നവ എഴുത്തുകാർക്കും ക്രിസ്തീയ രചനയിൽ സജീവമാകുവാൻ ആഗ്രഹിക്കുന്നവർക്കുമായി പ്രത്യേക രചന ശില്പശാല സംഘടിപ്പിക്കുന്നു.

പ്രശസ്ത എഴുത്തുകാരായ വി. പി. ഫിലിപ്പ്, സജി മത്തായി കാതേട്ട്, ഷാർലറ്റ് പി. മാത്യു എന്നിവർ ക്ലാസുകൾ നയിക്കും. ക്രിസ്ത്യൻ പ്രിൻസിപ്പിൾസ് ഓഫ് റൈറ്റിംഗ് ആൻഡ് മെതഡോളജി, റൈറ്റിംഗ്, എഡിറ്റിംഗ് ആൻഡ് പബ്ലിഷിംഗ്, റൈറ്റിംഗ് ഫോർ ന്യൂ ജനറേഷൻ എന്നീ വിഷയങ്ങളിലാണ് ശില്പശാല നടക്കുന്നത്.
എല്ലാ ദിവസവും രാത്രി 8.30 മുതൽ 10.00 വരെ സൂം പ്ലാറ്റ്ഫോം വഴി വെബിനാർ നടക്കും. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയവർക്ക് പങ്കെടുക്കാം.
രജിസ്ട്രേഷൻ ഫീസ്: ₹600/-
രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ഗ്ലോബൽ മീഡിയ മിഷൻ പ്രസിദ്ധീകരിച്ച ₹1120/- മൂല്യമുള്ള പുസ്തകങ്ങളും ഡിജിറ്റൽ സർട്ടിഫിക്കറ്റും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പ്രോഗ്രാം ഡയറക്ടർ അഖിൽ കെ. വർഗീസ് (99618 69289) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading