ഐപിസി അബുദാബി സഭാശുശ്രൂഷകനായി പാസ്റ്റർ ഡോ. അലക്സ് ജോൺ ചുമതലയേറ്റു

അബുദബി: യുഎഇയിലെ പ്രഥമ പെന്തെക്കോസ്ത് സഭയായ ഐപിസി അബുദബി സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ ഡോ. അലക്സ് ജോൺ ചുമതലയേറ്റു. സുവിശേഷ പ്രഭാഷകൻ, കൗൺസിലർ, വേദ അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പാസ്റ്റർ അലക്സ് ജോൺ കേരളത്തിലെ വിവിധ സഭകളിൽ ശുശ്രൂഷകനായും, ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ കോളേജ് കടപ്ര, പ്രിൻസിപ്പാൾ, ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരി മുൻ രജിസ്റ്റാർ,ഹെബ്രോൻ ബൈബിൾ കോളേജ്, കുമ്പനാട്, ശാലേം ബൈബിൾ കോളജ്, വടവാതൂർ, ഉമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി, പത്തനാപുരം എന്നിവിടങ്ങളിൽ അദ്ധ്യാപകൻ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ട്രേറ്റും, കൗൺസിലിങ്ങിൽ എം.എസ്.സി ബിരുദവും നേടിയിട്ടുണ്ട്. കൊട്ടാരക്കര വാളകം മണ്ണാർക്കുന്നേൽ കുടുബാംഗമാണ്.

post watermark60x60

ഭാര്യ : ബെറ്റി
മക്കൾ : ആൽബർട്ട് , അബിഗയിൽ, അക്‌സ.

അബുദാബി ഐപിസി യുടെ 2022 വർഷത്തെ ഭാരവാഹികളായി പാസ്റ്റർ അലക്സ് ജോൺ പ്രസിഡണ്ട് , പാസ്റ്റർ സാമുവേൽ എം തോമസ് വൈസ് പ്രസിഡണ്ട് , ഗ്ലെൻ ജോർജ് തോമസ് സെക്രട്ടറി , നെൽസൻ വിൽസൻ ജോ.സെക്രട്ടറി, പ്രദീപ് വർഗ്ഗീസ് ട്രഷറർ, മാജോൺ കുര്യൻ ജോ. ട്രെഷറർ, സാം സഖറിയ ഈപ്പൻ, വർഗ്ഗീസ് ജേക്കബ്, ഡോ.റോയി ബി
കുരുവിള, പി.സി ഗ്ലെന്നി, ജോമിൻ മാത്യു, ജാക്സൻ സി ജോയ്, ലാലുമോൻ ഫെർണാണ്ടസ്, ബെൻസൺ സാമുവേൽ, തോമസ് വെട്ടപ്പാല എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞെടുത്തു.

-ADVERTISEMENT-

You might also like
Comments
Loading...