ചര്‍ച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് സ്റ്റുഡന്‍സ് ക്യാമ്പ്

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്‍ഡേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് സ്റ്റേറ്റ് സ്റ്റുഡന്‍സ് ക്യാമ്പ് മെയ് 16, 17, 18 തീയതികളില്‍ കൊല്ലം പെരിങ്ങാലം അഷ്ടമുടി മര്‍ത്തോമ ധ്യാന തീരത്തില്‍ വെച്ച് നടക്കും. സണ്ടേസ്‌കൂള്‍ സ്‌റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ സ്‌റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സിസി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഓൺലൈനായി മുൻകൂർ രജിസ്റ്റര്‍ ചെയ്ത 13 വയസ്സു മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. Spot രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സാലു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ബോര്‍ഡ് ക്യാമ്പിന് നേതൃത്വം നല്കും.

-ADVERTISEMENT-

You might also like