‘എക്സോഡസ് 2022’ സംഗീതസന്ധ്യ മെയ്‌ 13 ന്

ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകന്‍ ഡോ. ബ്ലെസ്സണ്‍ മേമന നേതൃത്വം നല്‍കും

കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ‘എക്സോഡസ് 2022’ സംഗീതസന്ധ്യ രബോനി ഹാള്‍ (അല്‍ ഹിന്ദ്‌ ടൂര്‍സ് & ട്രാവെല്‍സിന്‍റെ ബേസ്മെന്റ്) അബ്ബാസിയയിൽ വെച്ച്
മെയ്‌ 13 ന് വൈകിട്ട് 5.30 pm നടത്തപ്പെടുന്നു. ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകന്‍ ഡോ. ബ്ലെസ്സണ്‍ മേമന നേതൃത്വം നല്‍കുന്ന സംഗീതസന്ധ്യയില്‍ കെ. ഇ. കുവൈറ്റ്‌ ചാപ്റ്റര്‍ കൊയറും ഒത്തുചേരുന്നു.

സാമൂഹിക സാംസ്കാരിക സംഭാവനകളും കോവിഡ് കാലഘട്ടത്തിലെ പ്രവർത്തനങ്ങളും വിലയിരുത്തി ഏഷ്യാനെറ്റിന്റെ സ്‌പെഷ്യൽ ജൂറി 2022 പുരസ്കാരം കരസ്ഥമാക്കിയ റോയി കെ. യോഹന്നാനെ ഈ വേദിയില്‍ ആദരിക്കും. സഭാ വ്യത്യാസമില്ലാതെ ഏവരേയും സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികള്‍
അറിയിച്ചു.
അല്‍ അന്‍സാരി എക്സ്ചേഞ്ച് & അമേരിക്കന്‍ ടൂറിസ്റ്റ്ര്‍ എന്നിവരാണ് പ്രധാന സ്പോൺസർമാര്‍.

-ADVERTISEMENT-

-ADVERTISEMENT-

You might also like