പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെ ചേർത്തല താലൂക്ക് കമ്മറ്റി രൂപീകരിച്ചു

ചേർത്തല: പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി വൈ സി) ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് കമ്മറ്റി രൂപീകരണം 07/05/2022 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് ചേർത്തല ഐപിസി എലീം ചർച്ചിൽ വച്ച് പി വൈ സി ജനറൽ കൗൺസിൽ അംഗവും ആലപ്പുഴ ജില്ല രക്ഷാധികാരിയുമായ പാസ്റ്റർ അനീഷ് ഉമ്മൻ എബ്രഹാമിന്റെയും, ആലപ്പുഴ ജില്ലാ പ്രസിഡൻറ് പാസ്റ്റർ സജു മാവേലിക്കരയുടെയും നേതൃത്വത്തിൽ നടന്നു.
പി വൈ സി ചേർത്തല താലൂക്ക് കമ്മറ്റി അംഗങ്ങൾ:
രക്ഷാധികാരി: പാസ്റ്റർ സജി പോൾ (ഐപിസി സീയോൻ ചർച്ച് മടയ്ക്കൽ)
പ്രസിഡൻറ്: പാസ്റ്റർ ഗ്ലാഡി പീറ്റർ ( ഐപിസി ചേർത്തല)
വൈസ് പ്രസിഡൻറ്: പാസ്റ്റർ ലാലു ആർ പോൾ ( ശാരോൻ ഫെലോഷിപ്പ് അർത്തുങ്കൽ)
സെക്രട്ടറി: ബൈജു വർഗീസ്( സി ആർ സി പട്ടണക്കാട്)
ട്രഷറർ: പാസ്റ്റർ മാക്സൺ (ഐപിസി കണിച്ചുകുളങ്ങര)
പബ്ലിസിറ്റി കൺവീനർ: പാസ്റ്റർ ബ്ലെസ്സൺ ബെർലി ( ന്യൂ ഇന്ത്യ ചർച്ച് വെട്ടക്കൽ)
ജോയിന്റ് സെക്രട്ടറി: പാസ്റ്റർ റിജീഷ് (ഡെലിവറൻസ് ചർച്ച് ചേർത്തല)
ഇവാൻഞ്ജലിസം കൺവീനർ: പാസ്റ്റർ അനീഷ് സാം (ജെ എൽ എം മാരാരിക്കുളം)
കമ്മറ്റി മെമ്പർ: മോൻസി പോൾ( ഐപിസി എലീം ചേർത്തല).

post watermark60x60

പുതിയ കമ്മിറ്റി അംഗങ്ങളെ ചേർത്തലയിലെ ഏറ്റവും സീനിയർ ശുശ്രൂഷകനും, ചേർത്തല ഐപിസി എലീം സഭയിലെ പാസ്റ്ററുമായ പോൾ തോമസ് പ്രാർത്ഥിച്ച് അനുഗ്രഹിച്ചു.

-ADVERTISEMENT-

You might also like