ക്രൈസ്‌തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ: 2022 – 23 പ്രവർത്തന ഉത്ഘാടനവും സംഗീത സന്ധ്യയും ഇന്ന്

KE News Desk l Dubai, UAE

ദുബായ്: ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ 2022 – 23 പ്രവർത്തന ഉത്ഘാടനവും മ്യൂസിക്കൽ നൈറ്റ്‌ “ഈണം 2022” ഓൺലൈനിൽ വഴി ഇന്ന് വൈകിട്ട് യു.എ.ഇ സമയം രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം 9:30) നടക്കും. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി എബിൻ അലക്സ്‌ ഉത്‌ഘാടനം ചെയ്യുന്ന പരിപാടിയിൽ ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് റവ. ഡോ വിൽ‌സൺ ജോസഫ്, ചർച്ച് ഓഫ് ഗോഡ് യു.എ.ഇ ഓവർസിയർ റവ. ഡോ. കെ.ഒ. മാത്യു, ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ പ്രിൻസ് പ്രയ്സൺ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

post watermark60x60

അനുഗ്രഹീത ഗായകർ സജു എം ജോർജ്ജ്, നെൽസൺ പീറ്റർ & കോറസ്, ഷാരുൺ വർഗ്ഗീസ് & ടീം, ലാറ സ്റ്റാൻലി, സിജോ മോൻ & ടീം തുടങ്ങിയവർ മ്യൂസിക്കൽ നൈറ്റിന് നേതൃത്വം നൽകും. യു.എ.യിലെ വിവിധ സഭാനേതാക്കൾ ആശംസകൾ അറിയിക്കും. ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ് അംഗങ്ങൾ, യു.എ.ഇയിലെ വിവിധ സഭകളിലെ ദൈവദാസൻമാരും, ദൈവമക്കളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കും. എല്ലാവരെയും ഹർദ്ധവമായി സ്വാഗതം ചെയ്യുന്നു.
സൂം ഐഡി – 8251553117
പാസ്സ്‌വേർഡ്‌- 2022

https://us02web.zoom.us/j/82515531171?pwd=SGJoamtBQURGa2RHSXZaU2hmYWovdz09

-ADVERTISEMENT-

You might also like