ക്രൈസ്‌തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിനു പുതിയ നേതൃത്വം

KE News Desk l Doha, Qatar

ദോഹ: ക്രൈസ്‌തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിനു 2022-23 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
ആഗോള ക്രൈസ്തവ എഴുത്തുപുര വാർഷിക പൊതുയോഗങ്ങളുടെ ഭാഗമായി കെ ഇ ഖത്തർ ചാപ്റ്റർ ജനറൽ ബോഡി ഏപ്രിൽ 27 ബുധനാഴ്ച്ച നടന്നു.കെ ഇ ഖത്തർ ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ഷിജു തോമസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.
2021 – 22 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി ബൈജു ഏബ്രഹാമും, അപ്പർ റൂമിന്റെ പ്രവർത്തന റിപ്പോർട്ട് ഖത്തർ അപ്പർ റൂമിന്റെ കൺവീനർ ആൻസി അനീഷും,വാർഷിക കണക്ക്
ട്രഷറർ റെജി കെ ബെഥേലും അവതരിപ്പിച്ചു. ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ്‌ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ പ്രവർത്തന വിലയിരുത്തലുകൾ നടത്തി തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പു നടന്നു.
ഭാരവാഹികൾ: സീനിയർ എക്സ്. ഒഫീഷ്യൽസ്: പാ. ഷിജു തോമസ്, പാ. ജോർജ് മാത്യു, പ്രസിഡന്റ്:ഷെറിൻ ബോസ്, സെക്രട്ടറി: ജസ്റ്റിൻ മാത്യു, ട്രഷറർ: ബൈജു എബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു. ഇവരെ കൂടാതെ വൈസ് പ്രസിഡന്റുമാർ:റാണി ലിസ്സൺ (പ്രോജക്ട്), റെജി കെ ബെഥേൽ (മീഡിയ), ജോയിന്റ് സെക്രട്ടറിമാർ:വിൽസി കുര്യൻ (പ്രോജക്ട്), ഷിനു കെ ജോയി (മീഡിയ), ഷിബു വത്തല്ലൂർ (ഇവാഞ്ചലിസം കോഓർഡിനേറ്റർ), ആൻസി അനീഷ് (അപ്പർ റൂം കോഓർഡിനേറ്റർ),ബിജു സക്കറിയ(ശ്രദ്ധ ജോയിന്റ് കോഓർഡിനേറ്റർ), ബിജോ മാത്യു(മീഡിയ കോഓർഡിനേറ്റർ), ബ്ലസൺ ഇടയാറന്മുള, വിനു രാജൻ,മനു രാജൻ, മാത്യു വർഗ്ഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷെറിൻ ബോസ് ദോഹ ഐപിസി സഭാംഗവും, ഐപിസി ഖത്തർ റീജിയൻ പി വൈ പി എ സെക്രട്ടറിയുമാണ് ,സെക്രട്ടറി ജസ്റ്റിൻ ദോഹ എ ജി സഭാംഗവും, ട്രഷറർ ബൈജു എബ്രഹാം ഐപിസി ഖത്തർ റീജിയൻ പി വൈ പി എ ട്രഷററും, ഐപിസി ഡി.പി.എ സഭാംഗവുമാണ്. വാർഷിക പ്രവർത്തനങ്ങൾ സംബന്ധിച്ച് കെ ഇ ഖത്തർ അംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും നിർദേശങ്ങൾ പരിഗണിച്ച് മികച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുയോഗത്തിൽ ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading