എഡിറ്റോറിയല്‍: കുഞ്ഞു ജീവൻ തുടിപ്പുകൾ കൈകളിൽ ഏന്തിയവരെ കാണാതെ പോകരുത് | ജെ. പി. വെണ്ണിക്കുളം

MAY 5 – ലോക മിഡ്‌വൈഫ് ദിനം

രോഗ്യ സംരക്ഷണ രംഗത്ത് മിഡ്‌വൈഫുമാരുടെ പങ്ക് വലുതാണ്. ഗർഭിണികൾ, നവജാതശിശുക്കൾ തുടങ്ങിയവർക്ക് ആരോഗ്യ പരിരക്ഷണവും പോഷണവും ഉറപ്പാക്കാനുള്ള സേവനമാണ് ആഗോളവ്യാപകമായി മിഡ്‌വൈഫുമാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരുടെ സേവനം ലോകമെമ്പാടും ഓർക്കുന്ന ദിനമാണ് ഇന്ന്. ഒരുകാലത്തു പ്രസവം വീട്ടിൽ തന്നെ നടന്നിരുന്നു. ആശുപത്രി സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്തു വയറ്റാട്ടികൾ ആ സേവനം ചെയ്തിരുന്നു. പ്രസവമെടുക്കൽ മാത്രമല്ല ഗർഭിണിയുടെ ആരോഗ്യം മുതൽ നവജാത ശിശുവിന്റെ പരിചരണവുമെല്ലാം ഇവരാണ് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ആശുപത്രികൾ വന്നതോടെ വയറ്റാട്ടികളുടെ സേവനം ആവശ്യമില്ലാതായി. എന്നിരുന്നാലും ആശുപത്രികളിൽ മിഡ്‌വൈഫുമാരുടെ സേവനം ലഭ്യമാണ്. ഗ്രാമീണ മേഖലയിൽ പൊതു ആരോഗ്യ കേന്ദ്രത്തിലെ മിഡ്‌വൈഫുമാരുടെ സേവനം ഒരു അനുഗ്രഹമാണ്.
ഇന്നേ (MAY 5)  ദിവസം പബ്ലിക് ഹെൽത്തു നഴ്സുമാരുടെ സേവനം ഓർക്കുകയും അവരെ ആദരിക്കുകയും ചെയ്യാം. കോവിഡ് കാലത്തു ആശുപത്രികൾ കൈവിട്ട കേസുകൾ കൈകാര്യം ചെയ്തവരുണ്ട്. ചിലയിടങ്ങളിൽ വീട്ടിലുള്ള അമ്മ തന്നെ വയറ്റാട്ടി ആയിട്ടുണ്ട്! ഇന്ന് അത്യാധുനിക സംവിധാനങ്ങൾ ഉള്ള ആശുപത്രികൾ ഉണ്ട്. അവിടെ അവർ ചെയ്യുന്ന സേവനങ്ങൾ ചെറുതല്ല.ആരോഗ്യ മേഖലയിലെ ഈ പ്രവർത്തകർക്ക് അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കണം. അത് നൽകാനുള്ള ഉത്തരവാദിത്തം കാലാകാലങ്ങളിൽ ഭരണം നിർവഹിക്കുന്ന സർക്കാരുകൾക്ക് ഉണ്ടെന്നത് വിസ്മരിച്ചു കൂടാ.

-ADVERTISEMENT-

-ADVERTISEMENT-

You might also like