കർത്താവിന്റെ വെളിച്ചം നാം ലോകത്തിനു നൽകണം : പാസ്റ്റർ എബ്രഹാം ജോസഫ്

_സി ഇ എം 2022-2024 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഇന്ന് നടന്നു_

 

post watermark60x60

തിരുവല്ല : ലോകം ഇരുട്ടിലേക്കു പോകുമ്പോൾ സത്യപ്രകാശമായ യേശുവിന്റെ വെളിച്ചം ലോകത്തിനു കൈമാറുവാൻ നാം തയ്യാറാകണമെന്ന് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ്.യുവതലമുറയെ വഴി തെറ്റിച്ചു കളയുന്ന സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ അവരെ ചേർത്ത് നിർത്താനുള്ള ദൗത്യം നമുക്കുണ്ട്. ഈ ലോകത്തിൽ ജ്യോതിസുകളെ പോലെ പ്രകാശിക്കുന്നവരായി നാം മാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സി ഇ എം 2022-24വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഇന്ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജോമോൻ ജോസഫ് അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോസ് ജോർജ് പ്രാരംഭ പ്രാർത്ഥന നടത്തി. പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ ജെഫിൻ ബാബു തുടങ്ങിയവർ പ്രാർത്ഥിച്ചു. ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഹാബേൽ പി ജെ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ് പ്രവർത്തന വിശദീകരണം നൽകി. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് പ്രവർത്തന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഫിന്നി ജേക്കബ് മുഖ്യ സന്ദേശം നൽകി. സി ഇ എം ഭവന പദ്ധതി ഉദ്ഘാടനം മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ്, സർക്കുലർ പ്രകാശനം പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജിജോ ജോഹന്നാൻ,യൂട്യൂബ് ചാനൽ പ്രകാശനം മീഡിയ &ലിറ്ററേച്ചർ സെക്രട്ടറി പാസ്റ്റർ ജെ പി വെണ്ണിക്കുളം, സുവിശേഷീകരണ പദ്ധതി പാസ്റ്റർ റ്റി എം ഫിലിപ്പ്, വിദ്യാഭ്യാസ സഹായ വിതരണം പാസ്റ്റർ സനു ജോസഫ്, പ്രയർ കാർഡ് വിതരണം പ്രയർ കോർഡിനേറ്റർ പാസ്റ്റർ ജോസ് ജോർജ്, മെമ്പർഷിപ്പ് വിതരണം മെമ്പർഷിപ്പ് സെക്രട്ടറി പാസ്റ്റർ ഗോഡ്സൺ സണ്ണി, ടാലെന്റ് പരിശോധന അറിയിപ്പ് ടാലെന്റ് സെക്രട്ടറി പാസ്റ്റർ സിജി ജോൺസൻ എന്നിവർ നടത്തി. ഈ സമ്മേളനത്തിൽ വിവിധ വ്യക്തികളെ മൊമെന്റോ നൽകി ആദരിച്ചു. പാസ്റ്റർ ജോൺ ജോൺസൻ (യു എസ് എ), പാസ്റ്റർ ജിജു ഉമ്മൻ (യു എസ് എ), ചാൾസ് ജേക്കബ് (ബഹ്‌റൈൻ), ബിബിൻ (ദോഹ), ബെൻസ് മാത്യു (യു എ ഇ), മനോജ്‌ (കുവൈറ്റ്), പാസ്റ്റർ ആൻസ്മോൻ സണ്ണി (ഡൽഹി), ഗ്രനൽ നെൽസൺ (നോർത്ത് വെസ്റ്റ് റീജിയൻ), പാസ്റ്റർ ഫെബിൻ ബോസ് (നോർത്ത് സെൻട്രൽ റീജിയൻ, ഇവാ. എബി ബേബി (സൺ‌ഡേ സ്കൂൾ), മറിയാമ്മ ജോയ് (വനിതാ സമാജം ), പാസ്റ്റർ ഫിലിപ്പ് എബ്രഹാം (ഇവാഞ്ചലിസം & പി വൈ സി), പാസ്റ്റർ ജോർജ് വർഗീസ് (മുൻ സി ഇ എം ജനറൽ സെക്രട്ടറി) തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തിരുവല്ല റീജിയൻ സി ഇ എം ക്വയർ ഗാനങ്ങൾ ആലപിച്ചു. ജനറൽ ട്രഷറർ പാസ്റ്റർ ടോണി തോമസ് കൃതജ്ഞത അറിയിച്ചു. പാസ്റ്റർ നൈനാൻ കെ ജോർജ് സമാപന പ്രാർത്ഥനയും പാസ്റ്റർ റ്റി എം ഫിലിപ്പ് ആശീർവാദവും നൽകി. പാസ്റ്റർ സനു ജോസഫ്, ബോബി മാത്യു, ജെഫിൻ ജെയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള തിരുവല്ല റീജിയൻ സി ഇ എം കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

You might also like