ഗിഫ്റ്റ് 2022 സംഗീത സന്ധ്യ: ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ അംബാസിഡർ ഉദ്ഘാടനം ചെയ്യുന്ന സംഗീത സന്ധ്യയ്ക്ക് ഡോ. ബ്ലസൻ മേമന നേതൃത്വം നൽകും

കുവൈറ്റ്: മെയ് 5 വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് എൻ.ഇ.സി.കെ യിൽ നടത്തപ്പെടുന്ന “ഗിഫ്റ്റ് 2022” ഗാനസന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി.
40 പേരടങ്ങുന്ന മെൻസ് വോയിസ് ഗായക സംഘത്തിന് സുപ്രസിദ്ധ ക്രൈസ്തവ ഗായകൻ ഡോ. ബ്ലസൻ മേമന നേതൃത്വം നൽകും.

post watermark60x60

ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്ന ഈ സമ്മേളനത്തിൽ യശ: ശരീരനായ തോമസ് ചാണ്ടിയുടെ പത്നി ശ്രിമതി മേഴ്സി ചാണ്ടിയെയും യശ: ശരീരനായ ടൊയോട്ടാ സണ്ണിച്ചായൻ്റെ പത്നി ശ്രീമതി മോളി മാത്യുസിനെയും ആദരിക്കുന്നതാണ്.
7 മണിക്ക് ആരംഭിക്കുന്ന ഈ സംഗീത സംഗമത്തിൽ കുവൈറ്റിലെ വിവിധ സഭാധ്യക്ഷന്മാരും സാംസ്‌കാരിക നായകരും പങ്കെടുക്കും.

-ADVERTISEMENT-

You might also like