ലേഖനം: നിങ്ങളുടെ സ്നാനം ഏതായിരുന്നു? | പാസ്റ്റർ ക്ലമന്റ് എം. കെ. കണ്ണൂർ

ക്രൈസ്തവ സഭ 21- നൂറ്റാണ്ടിൽ എത്തപ്പെട്ടിരിക്കുന്ന സഭയുടെ ജന്മ ദിവസത്തിൽത്തന്നെ ക്രിസ്തുശിഷ്യനായ പത്രോസ് പ്രസംഗിച്ച തുടങ്ങിയത് ഇപ്രകാരമായിരുന്നു. “നിങ്ങൾ മാനസാന്തരപ്പെട്ട് പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്‌പിൻ. എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും” അപ്പൊ :2:38 അവന്റെ വാക്കുകൾ കൈക്കൊണ്ടവർ സ്നാനം ഏറ്റു. 3000 ത്തോളം പേർ സഭയോട് ചേർന്നു. തുടർന്ന് കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു അപ്പൊ :2:47 ഉറപ്പും ബലവുമുള്ള യേശു ക്രിസ്തുവെന്ന അടിസ്ഥാന കല്ലിന്മേൽ പണിയപ്പെട്ട സഭയെ പാതാളഗോപുരങ്ങൾ ജയിക്കയില്ല എന്ന് യേശു തന്നെ പ്രഖ്യാപിച്ചു മത്തായി: 16:18 ആദ്യ പ്രസംഗകനായ പത്രോസിന്റെ വാക്കുകൾ വിണ്ടും ശ്രദ്ധിക്കുക. മറ്റൊരുവനിലും രക്ഷയില്ല. നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിന്റെ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല അപ്പൊ :4:12 മറ്റൊരു ക്രിസ്തു ശിഷ്യനായ യോഹന്നാൽ ഇങ്ങനെയാണ് പ്രസ്താവിച്ചത്.” യേശുവിനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കളാകുവാൻ അവൻ അധികാരം കൊടുത്തു. യോഹ. 1:12
എന്താണ് യേശുക്രിസ്തുവിന്റെ നാമത്തിന്റെ പ്രത്യേകത?
മാനസാന്തരവും പാപമോചനവും യേശുക്രിസ്തുവിന്റെ നാമത്തിൽ ലൂക്കോസ്: 24:47
മുഴുകൽ സ്നാനം യേശുക്രിസ്തുവിന്റെ നാമത്തിൽ അപ്പൊ :2:38
ആത്മ അഭിഷേകം യേശുക്രിസ്തുവിന്റെ നാമത്തിൽ യോഹ:14:26, മർക്കോസ് 16:17
ശാരിരികസൗഖ്യം യേശുക്രിസ്തുവിന്റെ നാമത്തിൽ അപ്പൊ :3:6, 16, മർക്കോസ് 16:18
അത്ഭുതങ്ങളും അടയാളങ്ങളും യേശുക്രിസ്തുവിന്റെ നാമത്തിൽ മർക്കൊസ് 16:16-18
രക്ഷയുടെ ഏക നാമം യേശുക്രിസ്തുവിന്റെ നാമം അപ്പൊ :4:12
എല്ലാ നാമത്തിനും മേലായ നാമം യേശുവിന്റെ നാമം ഫിലിപ്യർ 2 :9-11
ഈ നാമത്തിന്റെ ശക്തിയും അധികാരവും തിരിച്ചറിഞ്ഞിട്ടും അത് സ്വീകരിക്കുവാൻ നാം തയ്യാറാകാതെ പോയാൽ വചനം പഠിപ്പിക്കുന്നതി പ്രകാരമാണ്. ” അങ്ങനെ യേശുവിന്റെ നാമത്തിൽ സ്വർലോകരുടെയും ഭൂലോകരുടെയു അധോലോകരുടെയും സർവ്വമുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തു കർത്താവെന്ന് പിതാവിന്റെ മഹത്വത്തിനായി ഏറ്റുപറയുകയും ചെയ്യൂ ഫിലിപ്യർ 2:10. ഒരിക്കൽ നാമത്തിന്റെ മഹത്വം വെളിപ്പെടുവാനിടയാകും. പത്രോസ് മനുഷ്യനും യേശു ദൈവപുത്രനുമാകയാൽ മനുഷ്യനെക്കാൾ അധികമായി ദൈവത്തെ അനുസരിക്കുന്നതിന് മത്തായി 28:19 ൽ പ റഞ്ഞിരിക്കുന്ന “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനപ്പെടുത്തണം ” എന്ന് പഠിപ്പിക്കുന്ന ക്രൈ സ്തവ വിഭാഗങ്ങൾ ചില വസ്തുതകൾ മനസ്സിലാക്കേണ്ടതുണ്ട് .പിതാവ് നാമമോ, സർവ്വനാമമോ? പുത്രൻ നാമമോ, സർവ്വനാമമോ? പരിശുദ്ധാത്മാവ് നാമമോ സർവ്വനാമമോ? ഈ ചോദ്യങ്ങൾക്ക് അക്രൈ സ്തവരോ സ്കൂൾ വിദ്യാർത്ഥികളോ മറുപടി നൽകട്ടെ.അതിന് ഉത്തരം ഒന്നേയുള്ളു, സർവ്വനാമങ്ങൾ യേശു പറഞ്ഞത് സർവ്വനാമത്തിൽ സ്നാനപ്പെടുത്തുവാനല്ല ,പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ(പേരെയ ശബ്ദം) സ്നാനപ്പെടുത്തുവാനാണ്.
അപ്പോൾ ന്യായമായും ചോദിക്കാവുന്ന 3 ചോദ്യങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ
✳ പിതാവിന്റെ നാമം ഏത്? യേശു തെളിവ്:
യേശു പറഞ്ഞു : ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു. യോഹ. 5:43 ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു യോഹ:17:6, 11, 12
യേശു പറഞ്ഞു :നി എനിക്ക് തന്നിരിക്കുന്ന നിന്റെ നാമം യോഹ:17:12
✳ പുത്രന്റെ നാമം ഏത്? യേശു
അവന് യേശു എന്ന് പേരിടണം മത്തായി: 1:21
✳ പരിശുദ്ധാത്മാവിന്റെ നാമം ?
തെളിവ്: യേശു പറഞ്ഞു: എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് യോഹ:14:26
ഇതിനോട് ചേർന്ന യേശുവിന്റെ ചില വചനങ്ങൾ കൂടെ ഉദ്ധരിക്കട്ടെ .സത്യത്തിന്റെ ആത്മാവ് വരുമ്പോൾ അവൻ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും ,സകലവും ഉപദേശിച്ചു തരികയും ചെയ്യും യോഹ. 14:26, 16:11, 13, പെന്തെക്കോസ്തു ദിവസം അപ്പോസ്തലന്മാർ പ്രാപിച്ച ആത്മാവ് തെറ്റിച്ച് വഴി നടത്തുമോ? കാലം മാറുന്നതിനുസരിച്ച് ഉപദേശം മാറുമോ? ഒരു മണവാട്ടി മണവാളന്റെ നാമം ധരിക്കാൻ എന്നു പറഞ്ഞാൽ അത് മണവാട്ടിയാകുമോ?അപ്പൊ :15:14 ൽ “ദൈവം തന്റെ നാമത്തിനായി ജാതികളിൽ നിന്ന് ഒരു ജനത്തെ എടുത്തു ” എന്നത് വെറുതെ എഴുതിയിരിക്കുന്നതോ?
യേശു അപ്പോസ്തലന്മാർക്ക് കൈമാറിയതും അപ്പോസ്തലന്മാർ പിൻക്കാലം സഭയ്ക്ക് കൈമാറിയതുമായ ഉപദേശങ്ങൾ തഴെ രേഖപ്പെടുത്തിയിരിക്കുന്നു
✳ യെരുശലേം സഭ _ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേറ്റു അപ്പൊ :2:38
✳ ശമര്യ സഭ _ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളും അപ്പൊ :8:16
✳ ജാതികൾ, കൊർന്നല്യോസിന്റെ ഭവനക്കാർ – അവരെ യേശrക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പ്പിച്ചു. അപ്പൊ :10:48
✳ എഫെസോസുകാർ: കാർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു. അപ്പൊ :19:5
ഇവിടെ 3 ചോദ്യങ്ങൾ ചോദിക്കട്ടെ
1: പിതാവായ ദൈവം പാപ്പരാഹാരത്തിനായി ഭൂമിയിൽ ജനിച്ച് മരിച്ച് കല്ലറയിൽ അടക്കപ്പെട്ട് ഉയർത്തെഴുന്നേറ്റുവോ? ഉത്താരം – ഇല്ല
2: പരിശുദ്ധാത്മാവ് മനുഷ്യന്റെ പാപപരിഹാരത്തിനായി ജനിച്ച് രക്തം ചിന്തി മരിച്ച് ഉയർത്തുവോ? ഉത്തരം – ഇല്ല
3: യേശു എന്ന ദൈവപുത്രൻ കാൽവറിയിൽ മരക്കുരിശ്ശിൽ 3 ആണികളിൽ തൂക്കപ്പെട്ട് രക്തം മുഴുവൻ മനുഷ്യനായ് നൽകി മരിച്ച് ഉയർത്തുവോ? ഉത്തരം – ആതേ.
യേശു ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവ കുഞ്ഞാടായിരുന്നു യോഹ:1:29 യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധികരിക്കുന്നു 1 യോഹ 1:7: എബ്രായർ 10:10. യേശുവാണ് പാപപരിഹാരത്തിനായി മരിച്ചയർത്തതെങ്കിൽ സ്നാനം അവനോടുള്ള ഏകിഭാവമാണ്. അല്ല പിതാവും പരിശുദ്ധാത്മാവുമാണ് നമുക്കായി മരിച്ചുയർത്തതെങ്കിൽ നാം പിതാവിനോടും പരിശുദ്ധാത്മാവിനോടും ഏകീഭവിച്ചേ മതിയാകൂ. ആരുടെ മരണമാണോ വീണ്ടെടുപ്പിന് നിദാനം :ആ വ്യക്തിയുടെ നാമം ധരിക്കണം .യേശു പറഞ്ഞു : ഞാൻ നല്ല ഇടയനാകുന്നു. നല്ല ഇടയൻ തന്റെ ആടുകൾക്കു വേണ്ടി തന്റെ ജിവനെനൽകുന്നു” യോഹ:10:14-15 എബ്രായർ 9:13 – 14 .ആ കയാൽ യേശുവിന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ നാം അവനോടുകൂടെ കുഴിച്ചിടപ്പെട്ടിരിക്കുന്നു റോമർ: 6:4-5
യേശു പറഞ്ഞു : ഞാൻ മുഖാന്തിരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല യോഹ:14:6 മാത്യമിത്രമേ, യേശുക്രിസ്തുവിന്റെ നാമത്തിലുള്ള ജലസ്നാനം വചനാനുസരണമാണ് .ഒരു വിഭാഗം കൈസ്തവർ ഈ ഉപദേശം പഠിപ്പിക്കുന്നവരെ യേശുവിൻ നാമക്കാർ, എന്ന് വിളിച്ചധിക്ഷേപിക്കുമ്പോൾ: ആ ഏക ദൈവത്തിന്റെ മൂന്ന് കാലങ്ങളാലുള്ള വെളിപ്പെടലുകൾ മാത്രമാണ് പിതാവ് ,പുത്രൻ, പരിശുദ്ധാത്മാവ്, എന്നും വചനം നമ്മെ പഠിപ്പിക്കുന്നു. അല്ലാതെ ഈ 3 പേരുകൾ 3 വ്യക്തികളല്ല. ഏകദൈവത്തിന്റെ ത്രിവിധ വെളിപ്പെടലുകൾ ഞങ്ങൾ വചനാടിസ്ഥാനത്തിൽ വിശ്വസിക്കുന്നു.
രക്ഷകനായി വെളിപ്പെടലുകൾ ഞങ്ങൾ വചനാടിസ്ഥാനത്തിൽ വിശ്വസിക്കുന്നു.
രക്ഷകനായി വെളിപ്പെട്ട ക്രിസ്തു മനുഷ്യപുത്രനായി ജനിച്ച് മുപ്പത്തി മൂന്നര വയസ്സ് ഭൂമിയിൽ ജിവിചെങ്കിലും അവനെക്കുറിച്ച് ബൈബിൾ പറയുന്നത് ശ്രദ്ധയോടെ വായിച്ചാലും :
✳ രക്ഷകനും മഹാ ദൈവവുമായ യേശുക്രിസ്തു തീത്തൊസ്: 2:12, പിതാവെന്ന രണ്ടാമതൊരു മഹാദൈവമുണ്ടോ?
✳ അവൻ സർവ്വത്തിനുംമീതെ ദൈവമാണ് റോമർ: 9:5 സർവ്വത്തിനും മീതേ രണ്ടാമതൊരു ദൈവമുണ്ടോ?
✳ അവൻ സത്യ ദൈവവും നിത്യജീവനുമാണ് .യോഹ20:28 രണ്ടാമതൊരു കർത്താവും ദൈവവുമുണ്ടോ?
✳ അവൻ ദൈവപ്രതിമ കൊലോസൃർ 1:15 ദൈവപ്രതിമയോ ദൈവപുത്രന്റെ പ്രതിമയോ?
✳ അവൻ ദൈവത്തിന്റെ ജഢാവതാരം 1 തിമോഥെയോസ് 3:16 ദൈവത്തിന്റെ ജഢാവതാരമോ അതോ പുത്രന്റേയോ?
✳ ദൈവത്തിന്റെ സകലസമ്പൂർണ്ണതയും ദേഹരൂപമായി അവനിൽ വസിക്കുന്നു. കൊലോസൃർ:2:9 ദൈവത്തിന്റെ സകല സമ്പൂർണ്ണതയുമോ അതോ ഭാഗികമായോ?
AD325-ൽ കൂടിയ നിഖ്യാ കൗൺസിലിൽ ഉണ്ടായ വാദപ്രതിവാദങ്ങൾക്ക് നടുവിൽ വോട്ടിനിട്ട് പാസാക്കിയ ഉപദേശത്തേക്കൾ ശക്തം AD 30-ൽ മർക്കോസിന്റെ മാളികുറിയിൽ നിറയപ്പെട്ട ഐക്യതയുടെ അത്മാവിൽ നിന്നു കൊണ്ട് ദൈവരാജ്യത്തിന്റെ താക്കോൽ ലഭിച്ച പത്രോസ് പ്രസംഗിച്ച ഉപദേശമാണ് അപ്പൊ :2:38-42 .പിൻകാലത്ത് വേദജ്ഞാനിയും പരിശുദ്ധാത്മാ പൂർണ്ണനുമായ പൗലോസ് ഈ ഉപദേശം ശരിയായിരുന്നുവെന്ന് ആവർത്തിച്ചിരിക്കുന്നതുകൊണ്ടും അപ്പൊ .. 19:5 ഈ വചന സത്യത്തിലേക്ക് വരുന്ന മെന്ന് സ്നേഹത്തോടെ ആലോചന പറയുന്നു……..

പാസ്റ്റർ ക്ലമന്റ് എം കെ കണ്ണൂർ
യൂ.പി.സി.ഐ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.