ചെറു ചിന്ത: കനാനിലെത്തിയ രണ്ടുപേർ | പാസ്റ്റർ ബിജോ മാത്യു

കെട്ടികിടക്കുന്ന ഒരു ജലസഞ്ചയം തുറന്ന്‌ വിട്ടാൽ എന്ത് സംഭവിക്കും എന്ന് നമുക്കറിയാം.വലുതും ചെറുതുമായ സകലത്തെയും കടപുഴക്കികൊണ്ട് അതി ശക്തമായ ഒഴുക്ക് ഉണ്ടാകും .ഇതുപോലെ ഒരു ജനനദിയുടെ ശക്തമായ പുറപ്പാടിനെ വിവരിക്കുന്ന പുസ്തകമാണ് വേദപുസ്തകത്തിലെ രണ്ടാം പുസ്തകമായ പുറപ്പാട് പുസ്തകം.കൃത്യമായി പറഞ്ഞാൽ 420 വർഷം തടഞ്ഞു നിർത്തപ്പെട്ട, അടിമകളായിരുന്ന യഹൂദരുടെ വലിയ പുറപ്പാട്. പത്തു ബാധകളുടെ അകമ്പടിയോടെയുള്ള പുറപ്പാട്. രക്തവും, തവളയും,നായീച്ചയും തുടങ്ങി മഹാവ്യാധിയും, കല്മഴയും…അങ്ങനെ കടിഞ്ഞൂൽ സംഹാരം വരെ നീളുന്ന ബാധകൾ.

പണ്ട് പുരാതന കാലം മുതൽ”റാ” എന്ന സൂര്യദേവനെയും നൈൽ നദിയെയും ഫറവോയെയുമൊക്കെ ആരാധിച്ചിരുന്ന മിസ്രയിമ്യരുടെ സുദൃഢമായ വിശ്വാസത്തിന്റെ നെറുകയിൽ യഹോവയായ ദൈവം കൊടുത്ത പ്രഹരമായിരുന്നു ഈ ബാധകളെല്ലാം.അങ്ങനെ നിലവിളിയുടെ ചരിത്രമുറങ്ങുന്ന മിസ്രയിമിൽ നിന്ന് വാഗ്ന ത്വം കുടികൊള്ളുന്ന കനാലിലേക്ക് നീളുന്ന യാത്രയുടെ ചരിത്രം തുടങ്ങുകയായി.”കടന്നുപോക്ക്” എന്ന വാക്കും ഈ പുസ്തകത്തിൽ സ്ഥാനം പിടിക്കുന്നു. ആബീബ് മാസം വേർതിരിക്കപ്പെട്ട ആട്ടിൻകുട്ടിയെ സന്ധ്യയിൽ അറുത്തു അർദ്ധരാത്രിയിൽ പുറപ്പാടിന്‌ വേണ്ടി യിസ്രായേൽ കോപ്പു കൂട്ടുമ്പോൾ രക്തം അടയാളമുള്ള യിസ്രായേൽ ഭവനങ്ങളെ വിട്ടൊഴിഞ്ഞു യഹോവ കടന്നു പോകുന്നതിനെ സൂചിപ്പിക്കുന്ന പദം.

അവർ ചെങ്കടൽ കടന്നു കയറിയത് ചുട്ടുപൊള്ളുന്ന സീൻ മരുഭൂമിയിലേക്കായിരുന്നു.പാലും,തേനും ഒഴുകുന്ന കനാനിലേക്ക് ഉറച്ച പാദങ്ങളോ ടെ നടന്നു തുടങ്ങുമ്പോൾ അവരിൽ ബലഹീനരാരും ഉണ്ടായിരുന്നില്ല.മാറയും,മന്നയും,അഗ്നി- മേഘ സ്തംഭങ്ങളും എല്ലാം അനുഭവങ്ങളുടെ കലവറകളായിരുന്നു.അടിക്കപ്പെട്ട കരിമ്പാറയിൽ നിന്ന് അനർഗ്ഗളമൊഴുകുന്ന നദിപോലെ ജലം ചാടിപുറപ്പെടുന്നതും ഒരത്ഭുതമായിരുന്നു.കാലത്തിനു തച്ചുടയ്ക്കാൻ പറ്റാത്ത വിശ്വാസത്തിന്റെ തീവ്രത ഹൃദയഭിത്തികളിൽ കൊത്തിവച്ചു എൺപതുകാരനായ മോശ അവരെ കനാനിലേക്ക് നയിച്ചത് ഒരു വലിയ ദൈവിക നിയോഗമായിരുന്നു.സംഭവങ്ങളുടെ പരമ്പരകൾ
നമുക്ക് മുന്നിൽ വിവരിക്കുന്ന പുറപ്പാട് പുസ്തകം ഒരു ചോദ്യം മാത്രം നമ്മോട് ചോദിച്ചു കൊണ്ട് അവസാനിക്കുന്നു. പുറപ്പെട്ടതിൽ എത്ര പേർ കനാനിലെത്തി?

ഉത്തരം:ലക്ഷങ്ങൾ പുറപ്പെട്ടതിൽ 2 പേർ മാത്രം! യോശുവയും കാലേബും.മോശക്ക് പോലും അവിടെയെത്താൻ കഴിഞ്ഞില്ല. അങ്ങനെയെങ്കിൽ, നമ്മുടെ നെഞ്ചിലേക്ക് വിരൽ ചൂണ്ടി വചനം പറയുന്ന മറ്റൊരു കാര്യം- ഇത് നമുക്കും ബാധകമാണെന്നാണ്.എങ്ങനെ? കനാനി ലെത്താനുളള മാനദണ്ഡത്തെക്കാളും ശക്തമാണ് സ്വർഗ്ഗത്തിലെത്താനുള്ള മാനദണ്ഡം.അങ്ങനെയെങ്കിൽ സ്വർഗ്ഗത്തിലെത്താൻ നാമെന്തു മാത്രം കൽപ്പനകൾ അനുസരിക്കണം? വർജനം ആചരിക്കണം?.

പാസ്റ്റർ ബിജോ മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.