ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിനു പുതിയ നേതൃത്വം

KE News Desk I Muscat, Oman

മസ്കറ്റ്: ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിനു 2022-23 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു.
ആഗോള ക്രൈസ്തവ എഴുത്തുപുര വാർഷിക പൊതുയോഗങ്ങളുടെ ഭാഗമായി കെ ഇ ഒമാൻ ചാപ്റ്റർ ജനറൽ ബോഡി ഏപ്രിൽ 11 തിങ്കളാഴ്ച നടന്നു.കെ ഇ ഒമാൻ പ്രസിഡന്റ് ഫെയ്ത്ത് എബ്രഹാം അധ്യക്ഷത വഹിച്ചു.
2021 – 22 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌ സെക്രട്ടറി എഡിസൺ ബി ഇടയ്ക്കാടും
വാർഷിക കണക്ക്
ട്രഷറർ ആശിഷ് വർഗീസും അവതരിപ്പിച്ചു. ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ്‌ സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ പ്രവർത്തന വിലയിരുത്തലുകൾ നടത്തി.ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളത്തിന്റെ നേതൃത്വത്തിൽ പുതിയ വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പു നടന്നു.
ഭാരവാഹികൾ: പ്രസിഡന്റ്:ഇവാ. നിംസൺ കുര്യൻ വർഗീസ്, സെക്രട്ടറി: എഡിസൺ ബി ഇടയ്ക്കാട്, ട്രഷറർ: ഷിജോയി ജോൺ എന്നിവരെ തെരഞ്ഞെടുത്തു. ഇവരെ കൂടാതെ വൈസ് പ്രസിഡന്റുമാർ:ഫെയ്ത്ത് എബ്രഹാം (പ്രോജക്ട്), തോമസ് ഫിലിപ്പ് (മീഡിയ), ജോയിന്റ് സെക്രട്ടറിമാർ:ഇവാ. ബിനോയ് തോമസ് (പ്രോജക്ട്), ജോജി കെ ജോസ് (മീഡിയ), ലിബിൻ ബെന്നി (മീഡിയ), പാസ്റ്റർ ഷാജി വി കോശി (ഇവാഞ്ചലിസം), സൂസൻ ഷാജി പാലക്കാമണ്ണിൽ (അപ്പർ റൂം), എബി ജോൺ , സനൂജ് റ്റി ആർ, ഗുഡ്‌വിൻ ജോർജ് (ക്വയർ ടീം), പാസ്റ്റർ മോട്ടി ജേക്കബ്, പാസ്റ്റർ വർഗീസ് മാത്യു, ഇവാ. ബിജിൽ എം രാജൻ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നിംസൺ കുര്യൻ ചർച്ച് ഓഫ് ഗോഡ് ഫഞ്ച സഭയുടെ ശുശ്രൂഷകനും യൂത്ത് കൗൺസിലറുമാണ്. സെക്രട്ടറി എഡിസൺ ഒ പി എ വുദാം സഭാംഗവും, ട്രഷറർ ഷിജോയ് ജോൺ ഫെയ്ത്ത് ഫെലോഷിപ്പ് മസ്കറ്റ് സഭയുടെ അംഗവുമാണ്. വാർഷിക പ്രവർത്തനങ്ങൾ സംബന്ധിച്ച് കെ ഇ ഒമാൻ അംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും നിർദേശങ്ങൾ പരിഗണിച്ച് മികച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുയോഗത്തിൽ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.