ചെറു ചിന്ത: ദൈവ സ്നേഹം | റെനി ജോ മോസസ്

ഇക്കഴിഞ്ഞ ദിവസങ്ങളിൽ വളരെ പ്രാധാന്യമേറിയതും തരംഗവുമായ വാർത്തയായിരുന്നു , വാവ സുരേഷിന് പാമ്പു കടി ഏറ്റതു. തികഞ്ഞ മനുഷ്യ സ്നേഹിയും നല്ല വ്യെക്തിത്തത്തിനു ഉടമയുമായ അദ്ദേഹത്തിന്റെ കരങ്ങൾ സാധാരണകാർക്കും അനാഥർക്കും വിധവമാര്ക്കും, രോഗികൾക്കും സമൂഹത്തിനും വളരെ ആശ്വാസവും സഹായവുമായിയുന്നു ,

post watermark60x60

ജാതിമതഭേതമന്യേ ഏവരുടെയും സ്നേഹം വാവ കീഴടക്കിയത് , സ്നേഹം എന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്ത ഉരഗങ്ങളെ കൈയിൽ എടുത്തുകൊണ്ടാണ് , ഒരു നിമിഷത്തെ അശ്രദ്ധ പോലും ജീവൻ അപകരിക്കാൻ മതിയാകുമെങ്കിൽ പോലും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്കു നാഗങ്ങൾ എത്ര അനിവാര്യമാണ് എന്നത് മലയാളിയെ അദ്ദേഹം പഠിപ്പിച്ചു തന്നു , തൽഫലമായി കണ്ണിൽ പെട്ടാൽ ഉടനെ തല്ലി കൊല്ലണം എന്ന ബോധ്യത്തിൽ നിന്നു അവയെ അവയുടെ വിഹാര കേന്ദ്രതിലേക്കു പറഞ്ഞയക്കാൻ നമ്മൾക്ക് ഇന്നു കഴിയുന്നു…..

തന്റെ പന്ത്രണ്ട് വയസു മുതൽ തുടങ്ങിയ ഉരഗ സ്നേഹം എത്രയോ തവണ കടി ഏറ്റിട്ടും ഇന്നും തുടരുന്നു , അവയ്ക്കു സ്നേഹം എന്തെന്ന് തിരിച്ചറിയാണോ മനസ്സിലാക്കാനോ കഴിയുമായിരുന്നു എങ്കിൽ വേറെ ആരെ കൊത്തിയാലും വാവയെ കൊത്തില്ലാരുന്നു..

Download Our Android App | iOS App

അടുത്ത സമയത്തു നടന്ന ജീവൻമരണ പോരാട്ടത്തിനു ഒടുവിൽ അദ്ദേഹം ജീവിതത്തിലേക്ക് തിരികെ വന്നു , എന്നിരുന്നാലും ഇനിയും തന്റെ ജീവിതം ഈ സാധു ജീവികൾക്ക് വേണ്ടി മുൻപോട്ട് കൊണ്ടു പോകും താൻ വേദനിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാഷയിൽ അഥിതികളെ വേദനിപ്പിക്കാതെ കൈയിൽ എടുത്തു സുരക്ഷിത സ്ഥാനത്തെക്കു പറഞ്ഞു വിടും എന്നും വാവ സുരേഷ് അഭിപ്രായപെടുന്നു , അപ്പോഴും അവയുടെ വിഷത്തേക്കാൾ മാരക വിഷം കൊണ്ട് നടക്കുന്ന ചില മനുഷ്യ ഹൃദയങ്ങൾ , അദ്ദേഹതിന്റെ ഉറക്കം കെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്.
സ്നേഹം എന്നത് ജാതിമത ഭേതമന്യേ ചിലർ നാഢ്യമായി കൊണ്ടുനടക്കുമ്പോൾ വിശ്വസിയോ അവിശ്വസിയോ നിരീശ്വരനോ ആരുമായി കൊള്ളട്ടെ , ഒരടി ദൂരം ഈ കൂട്ടരോട് പാലിച്ചില്ല എങ്കിൽ അതു അപകടമായി മാറും..

ഏദനിൽ ഹവ്വ മറ്റൊരു ഉദാഹരണമാണ് , ഒരു നിമിഷത്തെ അശ്രദ്ധ, തേൻ ഊറും വാക്കുകൾ സ്നേഹത്തിൽ ചാലിച്ചപ്പോൾ ഹവ്വ തന്നെത്താൻ മതി മറന്നു പോയി , ആ സ്നേഹത്തിന്റെ പരിണിത ഫലമായി പാപവും മരണവും മനുഷ്യനിൽ കടന്നു..

സർപ്പം ഹവ്വ്‌യെ ഉപായത്താൽ, നാഢ്യ സ്‌നേഹത്താൽ ചതിച്ചത് പോലെ , എന്നു തിരുവചനത്തിൽ നാം വായിക്കുന്നുണ്ട്.

ദൈവീക തേജസും ആത്മ ബന്ധവും നഷ്ടമാക്കി നാഥനില്ലാതെ അലഞ്ഞ മനുഷ്യ പരമ്പരക്കു പാപ പരിഹാരവും നിത്യ മരണത്തിനു പകരം ജീവനും ക്രൂശിൽ യേശുവിലൂടെ സാധ്യമായി ,
മനുഷ്യ വർഗ്ഗത്തോടുള്ള ദൈവത്തിന്റെ പകരം വക്കാൻ ആവാത്ത സ്നേഹം , തന്നിൽ നിന്നും അകന്നു പോയിട്ടും വ്യെക്തികളിലൂടെ തലമുറ , തലമുറയായി ,കുടുംബങ്ങളായി, ഗോത്രമായി വംശമായി , ഇസ്രായേൽ എന്ന രാജ്യമായി , അവിടെ നിന്നില്ല ആ സ്നേഹം , മനുഷ്യ പരമ്പരയുടെ വീഴ്ചക്കു , ന്യായപ്രമാണത്തിന്റെ ബലഹീനത നിമിത്തം ,( റോമർ 8 : 2, 3 )
ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ പുത്രൻ ഈ ഭൂമിയിൽ യഹൂദ വംശത്തിൽ പിറന്നു , മുപ്പത്തി മൂന്നര വർഷം ഈ ഭൂമിയിൽ ജീവിച്ചു , ക്രൂശിൽ രക്തം വാർന്നു മരിച്ചപ്പോൾ അതു പൂർത്തികരണത്തിൽ എത്തി.

ഏദനിൽ നഷ്ടപെട്ട ജീവനും , സകല മാനവരാശിയോടുള്ള സ്നേഹവും പ്രദർശിപ്പിച്ചു , ഉയിർത്തെഴുന്നേറ്റു , വാർത്തെടുത്ത ശിഷ്യഗണങ്ങളെ എനിക്കും നിങ്ങൾക്കും വേണ്ടി ഏഴു വൻകരകളിലോട്ടു പറഞ്ഞു അയക്കുമ്പോൾ ആ സ്നേഹത്തിനു പകരം വയ്ക്കുവാൻ മനുഷ്യന് മറ്റൊന്നും തന്നെ ഉണ്ടാവുകയില്ല …!

 

ഈ കാലയളവിൽ പതിവായ ഒരു കാഴ്ച്ച ആണ് ദൈവസ്നേഹം നിമിത്തം ഉളള ഭക്തി അല്ലെങ്കിൽ ആരാധനക്കു പകരം ,

( 2 തിമ 3 : 5 ദൈവപ്രീയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ,ത്യജിക്കുന്നവരും ആയിരിക്കും ).

ഭക്തി ആരാധന ബഹുമാനം എന്നത് വെറും അധര വ്യായാമം ആയി പോകുന്ന തരത്തിൽ നാം എത്തി നിൽക്കുന്നു , ശരിയായ ഭക്തിയുടെ നിർവചനം പഠിപ്പിക്കാതെ ആത്മീയ വ്യാപാരികൾ മുതലെടുപ്പ് നടത്തുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു വീഡിയോ , ഒരു പ്രമുഖ പാസ്റ്റർ , ഇവിടെ എങ്ങും അല്ല അങ്ങു അമേരിക്കയിൽ , തലയിൽ വെള്ളം തളിക്കുന്നു , മറ്റൊരാൾ തലങ്ങും വിലങ്ങും ചാടി നടക്കുന്നു , കുറച്ചു പേര് പതിവ് ശൈലിയിൽ ഹല്ലേലുയ സോത്രം അമേരിക്ക എന്നു എടുത്തു പറയാൻ കാരണം ഇത്രയും വിദ്യാഭ്യാസമുള്ള , ജനത്തെ വളരെ എളുപ്പത്തിൽ പറ്റിക്കാൻ കഴിയുന്നു എന്നത് ശ്രദ്ധേയം , ഇന്ന് കണ്ട കാഴ്ചയാണ് മറ്റൊന്നു , ആരാധന , ഭജന എന്ന പേരിൽ ഇളക്കപെരുപ്പം കാണിക്കുന്ന ഒരു വേദി, കരയിൽ വീണ് മീൻ പിടക്കുന്ന പോലെ കൈയും കാലും ഇളക്കി കാണിക്കുന്നു..ഗിയർ മാറ്റാൻ ആംഗ്യവിക്ഷേപം നടത്തുന്നു..ഒറ്റ നോക്കിൽ പഠിപ്പിച്ചു നിർത്തിയെക്കുന്നു എന്നു വ്യെക്തം.

പൂർണസ്വാതന്ത്രത്തോട് ഉള്ളിൽ നിന്നു ഉരുത്തിരിഞ്ഞു വരുന്ന ദൈവ സ്നേഹം പ്രതിഫലനമായ ഭക്തി , എവിടെയോ നഷ്ടപ്പെട്ടു .ഇതു അന്ത്യ കാലം , ഭക്തി കെട്ടവർ , ബുദ്ധികൊണ്ടു കൂട്ടി കിഴിച്ചു ഏതു വിധേനയും ആഞ്ഞു വല വീശുമ്പോൾ അവയെ ചെറുക്കാൻ ,
അനുഗ്രഹം എന്ന വ്യാജം പരത്തി ജനത്തെ ഉന്മാദ ചിത്തർ ആക്കി മനഃശാസ്ത്രപരമായി വഞ്ചിക്കുമ്പോൾ ദൈവീകമല്ലാത്തതിനെ , തിരിച്ചറിഞ്ഞു , ഒരോ വചനത്തിന്റെയും പിന്നിൽ പരിശുദ്ധ ആത്മാവ് എന്തു ഉദ്ദേശിക്കുന്നു എന്നു തിരിച്ചറിഞ്ഞു ഭക്തിയും , ദൈവ സ്നേഹവും എന്തെന്നു ( യാക്കോബ് 1 : 26, 27) പറയുന്ന പോലെ
അനാഥരെയും വിധവകളെയും സംരക്ഷിക്കുന്നതും ജാതിഭേദമന്യേ ദൈവ സ്നേഹം പ്രായോഗിക തലത്തിൽ തെളിയിച്ചു അതിലൂടെ ദൈവ പ്രസാദവും ദൈവാനുഗ്രങ്ങളും നമ്മിലേക്ക് വന്നു ചേരട്ടെ .

ഒരിക്കൽ പത്രോസിനോട് കർത്താവ് ചോദിച്ചതു ഇവരിൽ അധികമായി നി എന്നെ സ്നേഹിക്കുന്നുവോ ???

ഇവയിൽ അധികമായി , ഇവരിൽ , പണത്തേക്കാൾ ,സ്ഥാനമാനത്തേക്കാൾ ,ലോകത്തേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ ?

ഈ ചോദ്യം നമ്മൾക്ക് നേരെ വന്നാൽ എത്ര കൈകൾ ബലപ്പെട്ടിരിക്കും…??

റെനി ജോ മോസസ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like