ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഇന്ത്യന്‍ കരസേന മേധാവി

 

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഇന്ത്യന്‍ കരസേനയുടെ പുതിയ മേധാവി. ഈ മാസം 30 ന് ചുമതലയേല്‍ക്കും. നിലവില്‍ ഈ ചുമതല വഹിക്കുന്ന എം എം നരവനെ ഈ മാസം വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സേനയുടെ 29-ാം മേധാവിയായണ് ലഫ്. ജനറല്‍ നോജ് പാണ്ഡെ

ഈ പദവിയിലെത്തുന്ന എന്‍ജിനിയര്‍ ബിരുദധാരിയായ ആദ്യ വ്യക്തിയാണ് മനോജ് പാണ്ഡെ. കിഴക്കന്‍ മേഖലയുടെ ചുമതല വഹിക്കുന്ന അദ്ദേഹം സാങ്കേതിക വിദ്യയിലും കഴിവുതെളിയിച്ച വ്യക്തികൂടിയാണ്.

സംയുക്ത സേനാ മേധാവിയായിരുന്ന ബിബിന്‍ റാവത്തിന്റെ മരണശേഷം ഈ പദവിയും ഒഴിഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ലഫ്. എം എം നരവനെ സംയുക്ത സേനാ മേധാവിയായേക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.