ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന് പുതിയ നേതൃത്വം

KE News Desk l Thiruvalla, Kerala


തിരുവല്ല: ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്ററിന്റെ 2022-2023 വർഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഇന്നലെ 3 മണിക്ക് ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ അംഗം ജിനു വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ:പ്രസിഡന്റ്‌:ഡോ.ബെൻസി ജി. ബാബു, വൈസ് പ്രസിഡന്റ്:ഡോ. പീറ്റർ ജോയ് (പ്രോജെക്ട്), പാസ്റ്റർ ബെന്നി ജോൺ(മീഡിയ), സെക്രട്ടറി: സുജ സജി, ജോയിന്റ് സെക്രട്ടറി: ജെയ്‌സു വി. ജോൺ(മീഡിയ), സാമുവേൽ ജോർജ്(പ്രോജെക്റ്റ്),ട്രഷറർ:ബിനീഷ്‌ ബി പി, മീഡിയ കൺവീനർ :ഇവാ. ബിൻസൺ കെ. ബാബു, അപ്പർ റൂം കൺവീനർ:പാസ്റ്റർ ബ്ലെസ്സൺ പി. ബി, മിഷൻ ഡയറക്ടർ:പാസ്റ്റർ ജിബിൻ തടത്തിൽ എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങൾ:വർഗീസ്, ഷോളി വർഗീസ്, പാസ്റ്റർ ബെൻസൺ വി. യോഹന്നാൻ, അമൽ മാത്യു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ബെൻസി ജി. ബാബു ആയുർവേദ ഡോക്ടറും വൈപിഇ കേരളാ സ്റ്റേറ്റ് ബോർഡ് പബ്ലിസിറ്റി കൺവീനറും, പിവൈസി കേരളാ ഘടകം പ്രോഗ്രാം കോർഡിനേറ്ററുമാണ്.
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുജ സജി എഴുത്തുകാരിയും, ക്രൈസ്തവ എഴുത്തുപുര ശ്രദ്ധയുടെ മുൻ ജോയിന്റ് ഡയറക്ടറുമാണ്.
ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ബിനീഷ്‌ ബി.പി എഴുത്തുകാരനും അസംബ്ലീസ് ഓഫ് ഗോഡ് സിഎയുടെ സ്റ്റേറ്റ് കമ്മറ്റി മെമ്പറും, പിവൈസി സ്റ്റേറ്റ് കമ്മറ്റി അംഗവുമാണ്.
ഈ യോഗത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ എക്സിക്യുട്ടിവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ജിനു വർഗീസിനെ കേരളാ ചാപ്റ്റർ പ്രത്യേകം അഭിനന്ദിച്ചു.

-ADVERTISEMENT-

You might also like