ഐ.പി.സി പുനലൂർ സെന്റർ പി.വൈ.പി.എ/ സൺഡെസ്കൂൾ: സംയുക്ത വാർഷികവും ഏകദിന കൺവൻഷനും ഏപ്രിൽ 10ന്

വാർത്ത: സ്റ്റീഫൻ സാം സൈമൺ

പുനലൂർ: ഐ.പി.സി പുനലൂർ സെൻ്റർ പി.വൈ.പി.എ/ സൺഡെസ്കൂൾ സംയുക്ത വാർഷികവും ഏകദിന കൺവൻഷനും ഏപ്രിൽ 10ന് പുനലൂർ ചെമ്മന്തൂർ പ്രൈവെറ്റ് ബസ്റ്റാൻ്റിലെ നഗരസഭാ സാംസ്ക്കാരിക നിലയത്തിൽ വെച്ച് നടക്കുന്നു. ഐ.പി.സി പുനലൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ സുഭാഷ് കുമരകം പ്രസംഗിക്കും.75 വർഷത്തെ പി.വൈ.പി.യുടെ ചരിത്ര രചന നിർവഹിച്ച സംസ്ഥാന പി വൈ പി എ സെക്രട്ടറി സുവി. ഷിബിൻ ജി ശാമുവേലിനെ പ്രസ്തുത യോഗത്തിൽ ആദരിക്കും. പി.വൈ.പി.എ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
സംയുക്ത വാർഷിക യോഗം വൈകിട്ട് 3:30 നും സുവിശേഷയോഗം വൈകിട്ട് 6:00 നും ആരംഭിക്കും. യോഗങ്ങൾക്ക്,പി വൈ പി ഐ / സണ്ടേസ്കൂൾ കമ്മിറ്റി നേതൃത്വം നൽകും. തൽസമയ സംപ്രേക്ഷണം ഗിലയാദ് ഈവന്റ് മീഡിയയിൽ ഉണ്ടായിരിക്കും.

-ADVERTISEMENT-

You might also like