ദി പെന്തെക്കൊസ്ത് മിഷൻ മൂന്നാർ സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

KE News Desk l Bedford, UK

മൂന്നാർ: റ്റി പി എം മൂന്നാർ സെന്റർ കൺവൻഷൻ ഏപ്രിൽ 7 മുതൽ 10 വരെ മൂന്നാർ നല്ലതണ്ണി റോഡിലുള്ള റ്റി പി എം ആരാധന ഹാളിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5:45ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന മീറ്റിങ്ങ് എന്നിവ നടക്കും.
ചീഫ് പാസ്റ്റർന്മരും സെന്റർ പാസ്റ്റർന്മരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9ന് മറയൂർ, മാട്ടുപ്പട്ടി, രാജാക്കാട്, സൈലന്റ് വാലി, വാളറ തമിഴ്നാട്ടിലെ അമരാവതി നഗർ, ബി.എൽ റാം, കല്ലാപുരം തുടങ്ങി മൂന്നാർ സെന്ററിലെ 21 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കൺവൻഷൻ ദിവസങ്ങളിൽ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.