ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിനു പുതിയ നേതൃത്വം

KE News Desk l London, UK

ലണ്ടൻ: ക്രൈസ്തവ എഴുത്തുപുര യു കെ ചാപ്റ്റർ 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ചാപ്റ്റർ സെക്രട്ടറി പ്രിൻസ് യോഹന്നാന്റെ അധ്യക്ഷതയിൽ മാർച്ച്‌ 27 ഞായറാഴ്ച രാത്രി സൂം പ്ലാറ്റ്ഫോമിലൂടെ നടന്ന ജനറൽ ബോഡിയിൽ വച്ചാണ് അടുത്ത പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ കമ്മിറ്റി ഏപ്രിൽ 1 ന് ചുമതലയേറ്റു.
പാസ്റ്റർ പ്രിൻസ് പ്രയ്സൺ (പ്രസിഡന്റ്‌), പ്രിൻസ് യോഹന്നാൻ (സെക്രട്ടറി), ജോയൽ രാജു (ട്രഷറർ), ബിജോയ് തങ്കച്ചൻ (വൈസ് പ്രസിഡന്റ്‌, പ്രൊജക്റ്റ്‌), ഡെൻസിൽ എം വിൽ‌സൺ (വൈസ് പ്രസിഡന്റ്‌, മീഡിയ), പാസ്റ്റർ ഗോഡ്‌ലീ ചെറിയാൻ (അപ്പർ റൂം കോർഡിനേറ്റർ), ജെറാൾഡ് ബി തോമസ് (ജോയിന്റ് കോർഡിനേറ്റർ), റിജോയ്സ് രാജൻ (ജോയിന്റ് കോർഡിനേറ്റർ), റെഞ്ചു കെ ചാക്കോ (മീഡിയ കോർഡിനേറ്റർ), സാം തോമസ് (ഇവാൻഞ്ചലിസം കോർഡിനേറ്റർ), പ്രയ്സ് സാം പാപ്പച്ചൻ (ഇവാൻഞ്ചലിസം ജോയിന്റ് കോർഡിനേറ്റർ), ബിബിൻ തങ്കച്ചൻ (പബ്ലിസിറ്റി കോർഡിനേറ്റർ), ജെറിൻ ഒറ്റത്തെങ്ങിൽ (പബ്ലിസിറ്റി ജോയിന്റ് കോർഡിനേറ്റർ). ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ ചുമതലയുള്ള മാനേജ്മെന്റ് പ്രതിനിധി ഷൈജു മാത്യു സന്നിഹിതമായിരുന്നു.

-ADVERTISEMENT-

You might also like