എം എസ് സി നഴ്‌സിംഗ് പരീക്ഷയിൽ ശാലിനി ശശിയ്ക്ക് ഒന്നാം റാങ്ക്

KE News Desk l Ernakulam, Kerala


കോലഞ്ചേരി: ഐപിസി മുവാറ്റുപുഴ സഭാംഗം മരോട്ടിയ്ക്കല്‍ ബേസില്‍ പോള്‍ സണ്ണിയുടെ സഹധര്‍മ്മിണി ശാലിനി ശശി കഴിഞ്ഞ എംഎസ്സ്‌സി നഴ്‌സിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി.
3 കാറ്റഗറിയില്‍ ബെസ്റ്റ് സ്റ്റുഡന്റ് അവാര്‍ഡുകള്‍ ഉള്‍പ്പെടെ 4 അവാര്‍ഡുകള്‍ സി.എം.സി വെല്ലൂര്‍ ഹോസ്പിറ്റലില്‍ നിന്ന് എംഎസ്സ്‌സി നഴ്‌സിംഗ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ നേടി.
മുമ്പ് ബിഎസ്സ്‌സി നഴ്‌സിംഗ് പരീക്ഷയില്‍ ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും കരസ്ഥമാക്കിയിട്ടുള്ള ശാലിനി മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളികളായ രാഘവന്‍ ശശിയുടേയും ചെല്ലമ്മയുടേയും മകളാണ്.
സണ്ടേസ്‌കൂള്‍-പിവൈപിഎ രംഗങ്ങളില്‍ ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് തലത്തില്‍ അനേകം സമ്മാനങ്ങളും നേടിയിട്ടുണ്ട്.
ഏക സഹോദരന്‍ സച്ചിന്‍ ശശി സൗദിയില്‍ ജോലി ചെയ്യുന്നു.

 

-ADVERTISEMENT-

You might also like