ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിനു പുതിയ നേതൃത്വം

KE News Desk l Gujarath


ഗുജറാത്ത് : ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിനു 2022-23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാർച്ച്‌ 27ന് വൈകിട്ട് സൂം പ്ലാറ്റ്ഫോമിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബിനുമോൻ ബേബി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജിജി പോൾ പ്രാരംഭ പ്രാർത്ഥന നടത്തി. സാംമോൻ രാജു & ടീം ഗാനങ്ങൾ ആലപിച്ചു.
വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ടൈറ്റസ് ജോസഫ് സ്വാഗതം ആശംസിച്ചു. തുടർന്ന് 2021 – 2022 പ്രവർത്തന വർഷത്തെ റിപ്പോർട്ട്‌ സെക്രട്ടറി പാസ്റ്റർ രാജേഷ് മത്തായിയും വാർഷിക കണക്കുകൾ ട്രഷറർ ഇവാ.ജോജി തോമസും അവതരിപ്പിച്ചു.
ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം പ്രവർത്തന വർഷത്തിലെ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചു. അടുത്ത പ്രവർത്തന വർഷത്തെ പുതിയ കമ്മിറ്റിയെ അദ്ദേഹം പ്രഖ്യാപിച്ചു അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. ഇവാ. തങ്കച്ചൻ ജോൺ കൃതജ്ഞത അറിയിച്ചു.പാസ്റ്റർ ടോണി വർഗീസ് സമാപന പ്രാർത്ഥനയും പാസ്റ്റർ ജോൺ പി തോമസ് അശീർവാദവും നൽകി.
ഭാരവാഹികൾ:
പ്രസിഡന്റ്‌ : പാസ്റ്റർ ബിനുമോൻ ബേബി, വൈസ് പ്രസിഡന്റ്‌ മീഡിയ:പാസ്റ്റർ ടൈറ്റസ് ജോസഫ്, വൈസ് പ്രസിഡന്റ്‌ പ്രോജെക്ടസ്: ബ്രദർ തങ്കച്ചൻ ജോൺ,
സെക്രട്ടറി: പാസ്റ്റർ രാജേഷ് മത്തായി,
ജോ. സെക്രട്ടറി, മീഡിയ : പാസ്റ്റർ ടോണി വർഗീസ്, ജോ. സെക്രട്ടറി,പ്രോജെക്ടസ്: ബ്രദർ നവീൻ കുമാർ, ട്രഷറർ: ഇവാ. ജോജി തോമസ്, ജോ. ട്രഷറർ: ഇവാ. എബി മണലിൽ,മീഡിയ: ബ്രദർ സാംമോൻ രാജു,
ഇവാഞ്ചലിസം: പാസ്റ്റർ വിജയ് തോമസ്, അപ്പർ റൂം കോർഡിനേറ്റർ: സിസ്റ്റർ ബെറ്റി എബ്രഹാം, മെംബേർസ്:
പാസ്റ്റർ ജിജി പോൾ, പാസ്റ്റർ ആശിഷ് ഫിലിപ്പ്, ഇവാ. സജി സാമൂവേൽ, ബ്രദർ ജോയൽ, സിസ്റ്റർ ഷീബ രാജേഷ്.
പാസ്റ്റർ റ്റി കെ ജോസഫ്, പാസ്റ്റർ കുഞ്ഞുമ്മൻ മത്തായി എന്നിവർ സീനിയർ എക്സ് ഓഫീഷ്യൽസ് ആയിരിക്കും. പുതിയ കമ്മിറ്റി ഏപ്രിൽ 1ന് ചുമതലയേൽക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading