ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

ശതാബ്ദി കണ്‍വന്‍ഷന്‍ ആഘോഷ ഉദ്ഘാടനം നിര്‍വ്വഹിച്ചു

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു. സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍കുന്നില്‍ 24-ാം തീയതി ആരംഭിച്ച കണ്‍വന്‍ഷന്‍ 27-ാം തീയതി നടന്ന പൊതുയോഗത്തോടെ സമാപിച്ചു. സമാപന സമ്മേളനത്തിന് സഭാ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ ഷൈജു തോമസ് ഞാറയ്ക്കല്‍, റ്റി. എം മാമ്മച്ചന്‍, അനീഷ് ഏലപ്പാറ, റെജി ശാസ്താംകോട്ട, ഷിജു മത്തായി, വൈ മോനി, ബെന്‍സ് ഏബ്രഹാം, ബ്രദര്‍ ജോസഫ് മറ്റത്തുകാല, ബ്രദര്‍ സജി കെ. സാം എന്നിവര്‍ പ്രസംഗിച്ചു.
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ശതാബ്ദി കണ്‍വന്‍ഷന്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി. തോമസ് തോമസ് നിര്‍വ്വഹിച്ചു. 1923ല്‍ പമ്പാ നദിയുടെ മണല്‍പ്പുറത്ത് ആറാട്ടുപുഴയില്‍ യശശ്ശീരനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്സ് കുക്ക് ആരംഭം കുറിച്ച ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ 99- വര്‍ഷങ്ങള്‍ പിന്നിട്ട് 100-ാം വര്‍ഷത്തില്‍ പ്രവേശിക്കുകയാണ്. പെന്തക്കോസ്ത് കണ്‍വന്‍ഷനുകളുടെ മുത്തശ്ശി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ ശതാബ്ദി നിറവില്‍ എത്തി നില്ക്കുന്നു. ശതാബ്ദി കണ്‍വന്‍ഷന് ഒരു വര്‍ഷം നീണ്ടും നില്ക്കുന്ന വിപുലമായ പരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. 2023-ല്‍ ജനുവരിയില്‍ തിരുവല്ല സഭാ സ്റ്റേഡിയത്തില്‍ ശതാബ്ദി കണ്‍വന്‍ഷന്‍ നടക്കും. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മിഷന്‍ പദ്ധതികളും ഉള്‍പ്പെടുന്ന കര്‍മ്മ പരിപാടികളാണ് ശതാബ്ദിയുടെ ഭാഗമായി നടപ്പിലാക്കുന്നതെന്ന് സഭയുടെ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജിയും എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു.കെ.മാത്യുവും, മീഡിയ ഡയറക്ടര്‍ പാസ്റ്റര്‍ സാംകുട്ടി മാത്യുവും, മീഡിയാ സെക്രട്ടറി പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കലും, ബിലിവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാലായും അറിയിച്ചു.
തീക്ഷ്ണമായ സഹനപാതയിലൂടെ വിശ്വാസ വീര്യം ഒട്ടും ചോരാതെ, പിതാക്കന്മാര്‍ തെളിച്ച അഗ്‌നി പാതയിലൂടെ മുന്നേറി സഭ ഇന്നും അതിന്റെ ജൈത്രയാത്ര തുടരുകയാണ്. കേരളത്തില്‍ 1300-ല്‍ അധികം സഭകളും പതിനായിരക്കണക്കിന് വരുന്ന വിശ്വാസ സമൂഹവും ചര്‍ച്ച് ഓഫ് ഗോഡിന് സ്വന്തമാണ്. സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളും, ബിലിവേഴ്സ് ബോര്‍ഡും ശതാബ്ദി കണ്‍വന്‍ഷന്‍ ആഘോഷ പരിപാടികള്‍ക്ക് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.