മഹാനഗരത്തിലെ ഭക്ഷണമില്ലാത്തവർക്ക് സാന്ത്വനമായി കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ

 

post watermark60x60

മുംബൈ : കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്നവർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി  “ഫീഡ് ദ ഹംഗറി”  എന്ന പ്രവർത്തത്തനം ഇന്നും നടത്തി. മഹാമാരി മാറ്റിമറിച്ച ജനജീവിതത്തിന് അന്നം മുട്ടിയ കാഴ്ചകൾക്കാണ്  മഹാനഗരം സാക്ഷിയാകുന്നത്.ഇന്നും ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ  കേന്ദ്രീകരിച്ചു മുന്നൂറ്റി അൻപത് ഭക്ഷണ പൊതികൾ വിതരണം ചെയ്തു.  വരും ദിവസങ്ങളിലും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചും വഴിയോരങ്ങളിൽ അലയുന്നവർക്കും ഭക്ഷണ വിതരണം നടത്തുന്നതാണ്. പാസ്റ്റർ ഷിബു മാത്യു , പാസ്റ്റർ റെജി തോമസ്സ്,  പാസ്റ്റർ ഡെന്നി ഫിലിപ്പ്   മറ്റ് സഹോദരങ്ങളും  പങ്കെടുത്തു.
ഫീഡ് ദ ഹംഗറി”  എന്ന  ഈ പ്രവർത്തതനത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക്‌ കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്.

 

-ADVERTISEMENT-

You might also like