ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനായി പാസ്റ്റർ ടൈറ്റസ് ജോൺസൻ നിയമിതനായി

Kraisthava Ezhuthupura News

മനാമ: പ്രഭാഷകനും എഴുത്തുകാരനും വേദാധ്യാപകനുമായ പാസ്റ്റർ ടൈറ്റസ് ജോൺസൻ ബഹ്റിൻ ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രൂഷകനായി നിയമിതനായി.

കോളേജ് വിദ്യാഭ്യാസ കാലം മുതൽ തിരുവല്ല കേന്ദ്രീകരിച്ച് വിവിധ
വി. ബി. എസ്. – യുവജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സെമിനാരി പഠനത്തിന് ശേഷം ഇപ്പോൾ സെറാംപൂർ യൂണിവേഴ്സിറ്റിയിൽ ക്രിസ്ത്യൻ എഡ്യുക്കേഷനിൽ ഗവേഷണം നടത്തുന്നു.

1996 മുതൽ സഭാ ശുശ്രൂഷകനായി തിരുവല്ല, തെങ്ങണ,ദുബായ്, ഷാർജ, ചെന്നിത്തല,ചെങ്ങന്നൂർ, കുന്നന്താനം എന്നീ സ്ഥലങ്ങളിൽ ശുശ്രൂഷിച്ചു.കൂടാതെ 2000 മുതൽ വിവിധ ബൈബിൾ കോളേജുകളിൽ വേദാധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ സിനി, മക്കൾ: ജെറമി, ജോഷ്വാ, ജോഹാൻ.

ആരാധന ആഴങ്ങൾ തേടി (എഡിറ്റർ), ധന്യമായ ജീവിതത്തിന്, ജയജീവിത സന്ദേശങ്ങൾ, തിരുവചന സഭയെ തിരിച്ചറിയുക, പ്രഭവിതറിയ മിഷനറിമാർ (സഹരചയിതാവ്), എന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ, കാനാവിലെ കല്യാണം എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൻ കെ. ശാമുവേലിൻ്റെ മകനാണ്
പാസ്റ്റർ ടൈറ്റസ് ജോൺസൻ.

വാർത്ത: റോബിൻ ജോൺ ബഹ്റിൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.