അറയാഞ്ഞിലിമൺ ഐപിസി ബഥേൽ സഭയ്ക്ക് പുതിയ സഭാ ഹാളും പാഴ്‌സനേജും

റാന്നി : ഐ.പി സി റാന്നി ഈസ്റ്റ് സെൻ്ററിലെ അറയാഞ്ഞിലിമൺ ഐപിസി ബഥേൽ സഭ .നിരന്തരമായി വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതു കൊണ്ടു പുതിയസഭാഹാളും പാഴ്സനേജും ആവശ്യമായതിനാൽ പുതിയ സഭാഹാളിൻ്റെ കല്ലിടീൽ ശുശ്രൂഷ ഐ പി സി റാന്നി ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വർഗ്ഗീസ് എബ്രഹാം (രാജു മേത്രയിൽ) നിർവ്വഹിച്ചു.

വൈസ് പ്രസിഡൻ്റ്‌ പാസ്റ്റർ കെ.എസ് മത്തായി , പാസ്റ്റർ എൻ എ ശാമൂവൽ, പാസ്റ്റർ തോമസ് മാത്യൂ, പാസ്റ്റർ സണ്ണി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.പാസ്റ്റർ ഷോജൻ വി.ദാനിയേൽ ഇവിടെ ശുശ്രൂഷിക്കുന്നു.

-Advertisement-

You might also like
Comments
Loading...