യൂനിസ് കൊടുങ്കാറ്റ്: ബ്രിട്ടന്‍ റെഡ് ജാഗ്രതയില്‍

KE News Desk l London, UK

ലണ്ടൻ: 30 വര്‍ഷത്തിനിടെ തേടിയെത്തുന്ന അതിശക്തമായ കൊടുങ്കാറ്റായി യൂനിസ് മാറുമെന്ന ആശങ്കയില്‍ കാലാവസ്ഥാ നിരീക്ഷകര്‍ റെഡ് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കൊടുങ്കാറ്റിനെ കുറിച്ചുള്ള ആശങ്ക ശക്തമായതോടെ വീടുകളില്‍ തുടരാനാണ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ് ‘റെഡിലേക്ക്’ ഉയര്‍ത്തിയതോടെ ഉയരം കൂടുതലുള്ള വാഹനങ്ങളും, കാരവാനും, മോട്ടോര്‍ബൈക്കും പോലുള്ളവ ശക്തമായ കാറ്റില്‍ പറക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ പാലങ്ങളിലും, വയാഡക്ട്, തുറന്നുകിടക്കുന്ന ഹൈവേകള്‍ എന്നിവ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇന്ന് പകൽ മുതല്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 മൈല്‍ വേഗത്തിലുള്ള കാറ്റാണ് കാറ്റടിക്കുന്നത്. സോമര്‍സെറ്റിലെ എല്ലാ സ്‌കൂളുകളും, കോളേജും അടയ്ക്കുമെന്ന് മെന്‍ഡിപ് ഡിസ്ട്രിക്ട് കൗണ്‍സില്‍ വ്യക്തമാക്കി. ട്രെയിന്‍ സര്‍വീസുകളും പ്രവര്‍ത്തനം നിർത്തിവെക്കാനാണ് തീരുമാനം. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ രാജ്യത്ത് ഉടനീളമുള്ള നാഷണല്‍ ഹൈവേകളിലും, മോട്ടോര്‍വേകളിലും, ഇംഗ്ലണ്ടിലെ ചില എ റോഡുകളിലും കടുത്ത കാലാവസ്ഥാ മുന്നറിയിപ്പാണ് നാഷണല്‍ ഹൈവേസും, മെറ്റ് ഓഫീസും പുറപ്പെടുവിച്ചിരിക്കുന്നത്.
ലക്ഷക്കണക്കിന് ജനങ്ങളോട് ആണ് വീടുകളില്‍ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കാലാവസ്ഥാ പ്രതിഭാസമായ ‘സ്റ്റിംഗ് ജെറ്റായി’ യൂനിസ് കൊടുങ്കാറ്റ് മാറിയേക്കുമെന്നാണ് വിദഗ്ധര്‍ ഭയക്കുന്നത്. ബാധിക്കപ്പെടുന്നവരെ സഹായിക്കാന്‍ സൈന്യത്തെ തയ്യാറാക്കി നിര്‍ത്തിയിട്ടുള്ളതായി ബോറിസ് വ്യക്തമാക്കി.
സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, സൗത്ത് വെയില്‍സിലും രാവിലെ 7 മുതല്‍ ‘ജീവന് ഭീഷണിയുള്ള’ റെഡ് മുന്നറിയിപ്പിലാണ്. ഉച്ചവരെയാണ് ഈ മുന്നറിയിപ്പുള്ളത്. സൗത്ത്, വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങള്‍ക്ക് പുറമെ നോര്‍ത്ത് മേഖലയിലെ പ്രദേശങ്ങളിലും ആംബര്‍ മുന്നറിയിപ്പും, ബാക്കിയുള്ള സ്ഥലങ്ങള്‍ യെല്ലോ മുന്നറിയിപ്പിലുമാണ്.
ബ്രിസ്റ്റോള്‍ ചാനലാണ് കൊടുങ്കാറ്റിന്റെ മധ്യകേന്ദ്രമായി മാറുകയെന്ന പ്രതീക്ഷിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.