സ്ത്രീകൾക്ക് നേരെയുള്ള ചൂഷണങ്ങൾക്കെതിരെ ബഹുജന കൂട്ടായ്മ നടത്തി പി ഡബ്ല്യൂ സി കോട്ടയം ജില്ല

KE News Desk | Kottayam

കോട്ടയം: ലോക പ്രണയദിനമായ ഫെബ്രുവരി 14 ന് സ്ത്രീകൾക്ക് നേരെയുള്ള ചൂഷണത്തിനെതിരെ ബഹുജന കൂട്ടായ്മ നടത്തി പി ഡബ്ല്യൂ സി കോട്ടയം ജില്ല. 2022 ഫെബ്രുവരി 14 ന് 3 മണി മുതൽ മണർകാട് ജംഗ്ഷനിൽ നടത്തപ്പെട്ട ബഹുജന കൂട്ടായ്മ പി സി ഐ കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോൺ ഉത്ഘാടനം ചെയ്തു. പി ഡബ്ല്യൂ സി കോട്ടയം ജില്ലാ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ചു. പി. ഡബ്ല്യൂ. സി സ്റ്റേറ്റ് പ്രസിഡന്റ്‌ ഷോളി വർഗീസ് മുഖ്യാഥിതി ആയിരുന്നു. സ്റ്റേറ്റ് സെക്രട്ടറി ജോയ്‌സ് സാജൻ മുഖ്യ സന്ദേശം നൽകി. ജില്ലാ വൈസ് പ്രസിഡന്റ്‌ ജെസ്സി അച്ചൻകുഞ്ഞ് പ്രമേയം അവതരിപ്പിച്ചു. പി ഡബ്ല്യൂ സി യുടെ തുടർ പ്രവർത്തനത്തിന്റെയും വിശാലമായ പ്രൊമോഷന്റെയും ഭാഗമായി പി ഡബ്ല്യൂ സി ലോഗോ പ്രദർശനം പി സി ഐ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജിതിൻ വെള്ളക്കോട്ടിൽ നടത്തി. ജില്ലാ സെക്രട്ടറി മിനി സാജു സ്വാഗതവും ജില്ലാ ട്രെഷറർ കുഞ്ഞുമോൾ ജെയിംസ് നന്ദിയും പറഞ്ഞു. പാസ്റ്റർ ടി കെ ബേബി സമാപന പ്രാർത്ഥന നടത്തി. പി ഡബ്ല്യൂ സി ജില്ലാ ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. പി സി. ഐ, പി ഡബ്ല്യൂ സി സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുത്തു.

-ADVERTISEMENT-

You might also like