പ്ലാറ്റിനം ജൂബിലി നിറവിൽ കെടിഎംസിസി

KE News Desk l Kuwait

കുവൈത്ത് സിറ്റി: കുവൈത്ത്
ടൗൺ മലയാളി ക്രിസ്ത്യൻ
കോൺഗ്രിഗേഷൻ (കെടിഎംസി
സി) പ്ലാറ്റിനം ജൂബിലി ആഘോ
ഷം 23ന് ഇന്ത്യൻ സ്ഥാനപതി
സിബി ജോർജ് ഉദ്ഘാടനം
ചെയ്യും. നാഷനൽ ഇവൻജലി
ക്കൽ ചർച്ച് ഓഫ് കുവൈത്ത്
(എൻഇസികെ) ചെയർമാൻ റവ.
ഇമ്മാനുവൽ ഗരീബ് പ്രഭാഷണം
നടത്തും. 70ാം വാർഷികത്തോട
നുബന്ധിച്ച് ഒരു വർഷത്തിനിടെ
7 പരിപാടികൾ സംഘടിപ്പിക്കുമെ
ന്ന് സംഘാടകർ വാർത്താസമ്മ
ളനത്തിൽ പറഞ്ഞു.
കുവൈത്ത് മലയാളികളുടെ
പ്രഥമ ക്രൈസ്തവ കൂട്ടായ്മയാ
ണ് കെടിഎംസിസി. 1953ൽ
പ്രവർത്തനം ആരംഭിച്ച സംഘടന
യിൽ മാർത്തോമ, സിഎസ്ഐ,
സെന്റ് തോമസ് ഇവൻജലിക്കൽ
ചർച്ച് ഓഫ് ഇന്ത്യ, പെന്തക്കോസ്ത്‌, ബദറൻ അസംബ്ലി എന്നീ
5 സഭകളിൽ ഉൾപ്പെട്ട 28 ചർച്ചു
കൾക്ക് പ്രാതിനിധ്യമുണ്ട്. അറബ്
കോൺഗ്രിഗേഷൻ, ഇംഗ്ലിഷ്
കോൺഗ്രിഗേഷൻ എന്നിവ
ക്കൊപ്പം എൻ സികെ പൊതു
ഭരണ സമിതിയിലും കെടിഎംസി
സി പ്രവർത്തിക്കുന്നു. 100 രാജ്യ
ങ്ങളിൽനിന്നുള്ള 85ലേറെ സഭക
ളിൽനിന്നുള്ളവർ ആരാധനയ്ക്ക്
എത്തുന്ന എൻസികയുടെ
ഭരണ ചുമതലയും കെടിഎംസി
സിക്കാണ്.

ഒക്ടോബർ 9ന് നടക്കുന്ന ടാ
ലന്റ് ടെസ്റ്റിൽ 28 സഭകളിൽ നിന്നുള്ള നൂറുക്കണക്കിന് പ്രതിഭ
കൾ മാറ്റുരയ്ക്കും. 20 ഇനങ്ങളിൽ
15 വേദികളിലാകും മത്സരം.
ഒക്ടോബർ 6, 7, 8 തിയതികളിൽ
വാർഷിക കൺവൻഷനുമുണ്ടാ
കും. ഇമ്മാനുവൽ ഹെൻഡിയു
ടെ സംഗീത വിരുന്നുമുണ്ടാകും.

ജൂലൈ 23ന് ചെങ്ങന്നൂർ കൊ
ല്ലടവ് ഫെയ്ത്ത്ത് ഹോം പെന്ത
ക്കോസ്തൽ ആശ്രമത്തിൽ ഹോം
ലാൻഡ് ഫാമിലി കോൺഫറൻ
സ് നടത്തും. കാൻസർ രോഗിക
ളായ 25 പേർക്ക് ചികിത്സാ
സഹായവും 25 നിർധന വിദ്യാർ
ഥികൾക്ക് പഠന സഹായവും
നൽകും.
കെടിഎംസിസി പ്ലാറ്റിനം ജൂബി
ലി സ്മാരകമായി കേരളത്തിൽ
കെട്ടിടം പണിയും. വെല്ലൂർ സി
എംസി ആശുപത്രിയിൽ എത്തു
ന്നവരെ സഹായിക്കുന്നതിനു
സെന്റ് തോമസ് ഇവൻജലിക്കൽ
സഭയുടെ ശാലോം ഗൈഡൻസ്
സെന്ററിൽ 2 മുറികൾ കെടിഎം
സിസി സ്പോൺസർ ചെയ്യും.
ഡിസംബർ 14ന് 10 ഗായകസംഘ
ങ്ങളെ ഉൾപ്പെടുത്തി ക്രിസ്മസ്
കാരൾ സംഘടിപ്പിക്കും. പ്ലാറ്റിനം
ജൂബിലി സമാപന സമ്മേളനം
2023 ജനുവരി 3ന് ബുധനാഴ്ച
നടത്തും. സുവനീറും പ്രസിദ്ധീക
രിക്കും. വാർത്താസമ്മേളനത്തിൽ
ജനറൽ കൺവീനർ റോയ് കെ.
യോഹന്നാൻ, റെജി ടി. സക്കറിയ,
വർഗീസ് മാത്യു, വി. സജു,
അജോയ് മാത്യു, ജോൺ എം.
ജോൺ എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.