ലേഖനം: ദൗത്യവും മരണങ്ങളും | റെനി ജോ മോസസ്

 

രുവിൽ നിന്നു പഠിച്ച ശിഷ്യഗണങ്ങൾ കർത്താവിന്റെ കല്പനയായ ശിഷ്യത്ത ദൗത്യം ഏറ്റെടുത്തു യെരുശലേമും യഹൂദ്യയും ശമര്യയും കടന്നു പടർന്നു പന്തലിച്ചു ഘാതങ്ങൾ താണ്ടി കാലങ്ങൾക്കു ഇപ്പുറം നമ്മുടെ കൊച്ചു കേരളത്തിലും എത്തി , അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തൊട്ടുകൂടാഴ്മയും ഒക്കെ കൊടി കുത്തി നിന്ന കേരളത്തിൽ ക്രൂശിക്കപെട്ട ക്രിസ്തുവിന്റെ സ്നേഹം പലരെയും മാറ്റി മറിച്ചു ,

കേരളത്തിന്റെ നവോഥാന നായകന്മാരുടെ സംഭാവനകൾ ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ കഴിയില്ല , തങ്ങളുടെ ജനതക്ക് വേണ്ടി അവർ നടത്തിയ പോരാട്ടവീര്യവും അത്രക്ക് കാമ്പുള്ളവ തന്നെ ആയിരുന്നു , എങ്കിലും അവർക്ക് മുൻപേ സഞ്ചരിച്ച മിഷനറിമാർ അവർ മുന്നോട്ടു വച്ച മാനവ സാഹോദര്യവും, ജാതിമതവർണ വർഗത്തിനു ആപ്പുറമായി സ്നേഹിക്കുന്ന തിരുവചനസത്ത, ഒരിക്കൽ ഇവിടം സന്ദർശിച്ച സ്വാമി വിവേകാനന്ദൻ ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച ആ കേരളത്തെ മാറ്റി മറിക്കാൻ സഹായിച്ചു , അവരുടെ ചിന്തകൾ ആശയങ്ങൾ ഇടപെടലുകൾ, കഷ്ടപ്പാടുകൾ സാമൂഹിക , സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ എല്ലാം തന്നെ നാം ഇന്നു കാണുന്ന സാക്ഷരത കേരളത്തിൽ , ആധുനിക കേരളത്തിൽ വലിയ പങ്കു ഉണ്ട് , മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കുന്ന ക്രിസ്തുവിന്റെ മാതൃക മിഷനറിമാർ പ്രവർത്തി പദത്തിൽ കൊണ്ടു വന്നു , വാളുകൾ കൊണ്ടും മാരക ആയുധങ്ങൾ കൊണ്ടും അല്ല അവർ മനുഷ്യരെ നേടിയത് , മറിച്ചു സ്വന്തം നാടിന്റെ സ്നേഹവും സുഖ സമൃദ്ധിയും വേണ്ടെന്നു വച്ചു തങ്ങൾക്കു വേണ്ടി രക്തം ചീന്തിയ , മാനവരാശിക്ക് വേണ്ടി ക്രൂശിതനായ യേശുവിന്റെ സ്നേഹം ലോകത്തിന്റെ മുൻപിൽ പ്രദർശിപ്പിച്ചു കൊണ്ടു.

തിരുവചനം പരതിയാൽ ശിഷ്യ ഗണങ്ങൾ അടക്കം പലരും യേശുവിനോടുള്ള സ്നേഹം നിമിത്തം രക്തസാക്ഷിയാകേണ്ടി വന്നിട്ടുണ്ട് , അതു സ്തേഫാനോസ് , യാക്കോബിൽ തുടങ്ങി വച്ചെങ്കിൽ ഇന്നും നമുക്കിടയിൽ ആയിരങ്ങൾ മരിച്ചു വീഴുന്നു , അടി കൊള്ളുന്നു , മുറിവേൽക്കുന്നു , ചുട്ടു കരിക്കപ്പെടുന്നു , എന്നിട്ടും തിരിച്ചു രക്തം ചീന്താതെ , വാൾ എടുക്കാതെ പിടിച്ചു നിൽക്കുന്നു എങ്കിൽ, വേദനയില്ലാഞ്ഞിട്ടല്ല , സങ്കടം ഇല്ലാഞ്ഞിട്ടല്ല , അതിനുള്ള ധൈര്യവും, ആരോഗ്യമില്ലാഞ്ഞിട്ടല്ല ,തങ്ങൾക്കു വേണ്ടി ഒരുവൻ രണ്ടായിരം വർഷം മുൻപേ രക്തം ചീന്തി , യാതൊരു തെറ്റും ചെയ്യാത്ത , പാപം ശീലിക്കാത്ത , ഈ നീതിമാന്റെ രക്തത്തിൽ എനിക് പങ്കില്ല എന്നു പറഞ്ഞു പീലാത്തോസ് കൈ കഴുകുമ്പോൾ ആ ലോകം തങ്ങളുടെ അരുമ ഗുരുവിനു ഒരുക്കിയതു ഉതിര ക്കളം ആയിരുന്നെങ്കിൽ തങ്ങൾക്കും അത്ര തന്നെ ഈ ലോകം തരത്തുള്ളു എന്ന ബോധ്യവും ധൈര്യവും അകത്തു തുടിച്ചു നിൽക്കുന്നത് കൊണ്ടും ,,

മരണം അടുത്ത നിമിഷത്തിൽ മുന്നിൽ കണ്ട ഏബ്രായ ബാലന്മാരുടെ വിശ്വാസം , രാജാവ് നിർത്തിയിരിക്കുന്ന ബിംബത്തെ വണങ്ങിയില്ല എങ്കിൽ കൊന്നുകളയും , പക്ഷെ എബ്രായ ബാലന്മാർക്കു ഉറപ്പുണ്ട് , ഞങ്ങളുടെ കർത്താവിനു ഞങ്ങളെ രക്ഷിക്കാൻ കഴിയും എന്നു , എങ്കിലും അവൻ ഞങ്ങളെ മരണത്തിനു വിട്ടു കൊടുത്താലും അവന്റെ പരമാധികാരത്തിന് മുൻപിൽ കീഴ്പെടുന്ന മനസും വിശ്വാസവും ഉള്ളിൽ നിറയുന്നതു കൊണ്ടു ഒരിക്കലും പാതാള ഗോപുരങ്ങളുടെ ഹസ്‌തങ്ങളിലേക്കല്ല മറിച്ചു , തങ്ങളുടെ പ്രിത്യാശ ബിംബമായ , നാം അറിയും മുൻപേ നമ്മെ അറിഞ്ഞു , മാനവരാശിയെ മുഴുവൻ സ്നേഹിച്ചു ആദാമ്യ പാപത്തിലൂടെ പാപവും മരണവും കടന്നു പിടിച്ച മനുഷ്യ പരമ്പരയ്ക്കു എന്നെന്നേക്കുമായി അറുതി വച്ചു നഷ്ടമായ നിത്യ ജീവൻ തിരിച്ചു തന്ന ക്രൂശിൽ തുളക്കപ്പെട്ട യേശുവിന്റെ കൈകളിലേക്ക് , എന്ന തുടിപ്പും ഉറപ്പും ഉള്ളിൽ സ്പുരിക്കുന്നത് കൊണ്ടും ജഡ മരണം പോലും നിസാരമെന്നു എണ്ണി പോകുന്നു…

”വേഗം നാം ചേർന്നീടും ഭംഗിയേറിയ ആ തീരത്തു ” തലമുറകളായി പാടി വരുന്ന ആ പ്രത്യാശ നിറഞ്ഞ പാട്ടു സോഷ്യൽ മീഡിയയിൽ കൂടി പലപ്പോഴും കേൾക്കാറുണ്ട് , കാണാറുണ്ട് ,മിക്കവാറും വേർപാട് നടന്ന വീടുകളിൽ പ്രത്യാശ പുതുക്കുവാൻ പാടാറുണ്ട്. ഈ കഴിഞ്ഞ ദിവസം ഒരിക്കൽ കൂടി കാണേണ്ടി വന്നു അങ്ങനെ ഒരു കാഴ്ച്ച , ബിഹാറിൽ ക്രൈസ്തവ മാർഗം സ്വീകരിച്ചതിനു ഒരു സാധാരണക്കാരനായ ബാലനെ ആസിഡ് ഒഴിച്ചു , അവൻ മരണത്തോട് മല്ലടിച്ചു ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചു ,

ഒരു നിമിഷം ചിന്തിച്ചു പോയി എന്താണ് അവൻ ചെയ്ത തെറ്റു എന്നു , ഒരു ഭാരതീയൻ എന്ന നിലയിൽ ഒരു മതേതര രാജ്യത്തു ഏതു മതത്തിലും മാർഗ്ഗത്തിലും വേണ്ടി വന്നാൽ നിരീശ്വരനായും ജീവിക്കാൻ അവകാശവും സ്വാതന്ത്ര്യവും ഉണ്ടല്ലോ , എന്നിട്ടും എന്തേ ഒരുവൻ ബൈബിൾ കൈയിൽ വച്ചാൽ യേശുവിന്റെ പിൻപേ ഗമിച്ചാൽ ഇത്രയും ക്രൂരത കാട്ടേണ്ടി വരുന്നത് , മരണങ്ങളിൽ ശ്വാസം മുട്ടി മരിക്കുന്നതും പൊള്ളൽ മൂലം മരിക്കുന്നതും ഒക്കെ അത്രക്ക് ഭയാനകമാണ് , വേദനയുടെ പുളച്ചിൽ , പുകച്ചിൽ, ഹൃദയം പൊട്ടുന്ന നേരം, മരണം പോലും ആഗ്രഹിക്കുന്ന ആ അവസ്‌ഥ , അങ്ങനെ ഉള്ള അവസ്ഥയിലേക്കു ഓരോ വ്യക്തികളേയും തള്ളി വിടാൻ എങ്ങനെ മനസു വരുന്നു , മനുഷ്യരെക്കാൾ വലുതല്ലല്ലോ ഒരു മതവും പ്രസ്ഥാനങ്ങളും.

മൃതു ശരീരങ്ങൾ മണ്ണിലേക്ക് തിരിച്ചു അയക്കുമ്പോഴും പ്രതികരിക്കാതെ പ്രിത്യാശ ഉള്ള നിമിഷങ്ങളാക്കി അതിനെ മാറ്റാൻ കഴിയുന്നുണ്ടെങ്കിൽ അതു ദൗർബല്യവും ആർജ്ജവകുറവും ഒന്നുമല്ല , മറിച്ചു ഞങ്ങളിൽ വ്യാപരിക്കുന്ന ദൈവസ്നേഹത്തിന്റെ ആഴവും വിശ്വാസത്തിന്റെ പരിശോധനയിൽ പതറാതെ ദീർഘക്ഷമ എന്ന ആത്മാവിന്റെ ഫലം പുറത്തു വരുന്നതു കൊണ്ടും , അനിവാര്യമായ മരണം ഞങ്ങളുടെ അവസാനം അല്ല , എന്ന ബോധ്യവും ഉള്ളിന്റെ ഉള്ളിൽ വ്യാപരിക്കുന്നത് കൊണ്ടും ആകുന്നു.

ദൈവകടാക്ഷത്തിനു വേണ്ടി ജീവനും കുഞ്ഞുങ്ങളെപോലും കുരുതി കൊടുക്കുന്ന അന്ധമായ വിശ്വാസങ്ങളും കേവല മൂലകങ്ങൾ കൊണ്ട് നിർമ്മിതമായ പ്രപഞ്ചവസ്‌തുക്കളും ജഡിക സുഖങ്ങൾ പോലും , സ്വർഗ്ഗലോകത്തു എന്ന തരത്തിലുള്ള പഠിപ്പിക്കലും പ്രലോഭനങ്ങളും വിശ്വാസങ്ങളും ഉള്ള ഈ ലോകത്തു ക്രിസ്തുവിന്റെ സ്നേഹം , വർഷങ്ങൾക്കു പിറകിൽ ക്രിസ്ത്യൻ മിഷണറിമാറിലൂടെ കൊച്ചു കേരളത്തിൽ എത്തിയിരുന്നില്ല എങ്കിൽ , ഒരു പക്ഷേ ഇതിലും എത്രയോ ഭയാനകം ആകുമായിരുന്നു ഇവിടെ നമ്മുടെയും അവസ്ഥ .

അതുകൊണ്ടു , മരണം വരിച്ചു മുന്നേറുന്ന ക്രിസ്തുമാർഗം , കൊലക്ക് കൊല കൊണ്ടും , വിശ്വാസത്തിനു വേണ്ടി രക്തം ചീന്താത്ത ഈ മാർഗത്തെ ഇല്ലാതെയാക്കാൻ ഇതിൽ വിശ്വസിക്കുന്നവരെ കൊന്നൊടുക്കുക എന്നതാണ് അവസാന പോംവഴി എന്നു ചിന്തിക്കുന്നു എങ്കിൽ തെറ്റു പറ്റി . ഈ ശരീരം മണ്ണിൽ അലിഞ്ഞു ഇല്ലാതെ ആയാലും കാഹള നാദത്തിന്റെ ധ്വനിയിൽ ഈ ശരീരവും രൂപാന്തരപ്പെട്ടു ഉയർത്തു വരും , (1 തെസ 4 : 16 ) ആത്മാവിനെ നശിപ്പിക്കാൻ ഉള്ള ആയുധം നിങ്ങൾക്ക് ഇല്ലാത്തതു കൊണ്ടും നിങ്ങൾക്ക് അതിനു കഴിയാത്തതു കൊണ്ടും തലക്കു മുകളിൽ സകലരെയും നിയന്ത്രിക്കുന്ന പരമാധികാരം ഉള്ള സർവാധിപത്യം ഉള്ള ഒരുവന്റെ കണ്ണു ഉള്ളതുകൊണ്ടും ദൗത്യവും അതിലൂടെ വീണ്ടെടുപ്പും അതിന്റെ പൂർത്തികരണത്തിൽ എത്തിച്ചേരും. എന്തു തന്നെ ആയാലും , ഞങ്ങൾക്ക് മുൻപിലുള്ള കർത്തവ്യം ഓരോ മരണങ്ങൾ കാണുമ്പോഴും ഒരുവഴിയായി മറ്റൊരാളായി സുവിശേഷം എന്ന സദ്‌വാർത്ത എല്ലാവരുടെയും കാതുകളിൽ എത്തി ചേർന്നിരിക്കും.

ജനുവരിയുടെ ഓർമകളിൽ മറക്കാനാവാത്ത ഒരു പേരാണ് ഗ്രഹാം സ്റ്റുവർട്ട്‌ സ്റ്റൈൻസ് എന്ന ഓസ്‌ട്രേലിയൻ മിഷനറിയുടേത് , ദൈവസ്നേഹം അകത്തു തുളുമ്പിയപ്പോൾ തന്റെ സുഖ സൗകര്യങ്ങൾ വിട്ടു ഇന്ത്യയിൽ വന്നു കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിച്ചു , പക്ഷെ അദ്ദേഹത്തിനു തന്റെ ഓട്ടം ഈ മണ്ണിൽ അവസാനിപ്പിക്കേണ്ടി വന്നു , കർത്തൻ സന്നിദേ വിശ്രമിക്കുന്ന ആ ധീര പോരാളിയെ ഒരു നിമിഷം ഓർത്തുകൊണ്ടും , നമുക്ക് മുൻപിലെ ഓട്ടം തികയ്ക്കുവാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ എന്നു ആശംസിച്ചു കൊണ്ടും നിർത്തുന്നു….!!

റെനി ജോ മോസസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.