അജു തങ്കച്ചൻ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

കൊട്ടാരക്കര: ഓടനാവട്ടം ഗ്രേസ് വില്ലയിൽ അജു തങ്കച്ചൻ (41) ഇന്നു രാവിലെ ശാസ്താംകോട്ടയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഓടനാവട്ടം, വിലയന്തൂർ ശാരോൻ സഭാംഗമായ അജു അവധിയോടുള്ള ബന്ധത്തിൽ ഒരു മാസം മുമ്പ് ആണ് ഖത്തറിൽ നിന്നും നാട്ടിൽ എത്തിയത്.
രണ്ട് ദിവസത്തിന് ശേഷം തിരിച്ച് ഖത്തറിലേക്ക് മടങ്ങി പോകുവാനിരിക്കെ ആണ് അപകടം ഉണ്ടായത്. ഖത്തറിലെ ശാരോൻ സഭാംഗമായിരുന്നു അജു.
ഭാര്യ: ഷൈല അജു . മക്കൾ:അഭിയ അജു, ആൽബിൻ അജു.
സംസ്കാര ശുശ്രൂഷ പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like