റ്റി.പി.എം വിജയവാഡ സെന്റർ കൺവൻഷൻ ഞായറാഴ്ച സമാപിക്കും

വിജയവാഡ/(ആന്ധ്രാ പ്രദേശ്): ദി പെന്തക്കൊസ്ത് മിഷൻ സഭയുടെ 2022 ലെ പ്രാരംഭ സെന്റർ കൺവൻഷനായ വിജയവാഡ കൺവൻഷന് അനുഗ്രഹീത തുടക്കം. ഇന്നലെ ഗുണ്ടുർ കോപ്പുറാവുറു റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ തുടക്കമായ സെന്റർ കൺവൻഷന്റെ രാത്രി യോഗത്തിൽ സെക്കന്ദ്രാബാദ് സെന്റർ പാസ്റ്റർ ബി ശ്യാം സുന്ദർ പ്രസംഗിച്ചു.
സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു നടക്കുന്ന കൺവൻഷൻ ജനുവരി 9 ഞായറാഴ്ച സമാപിക്കും.
ദിവസവും വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് വേദപാഠം, 9:30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗവും നടക്കും.
സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.വിശ്വാസികളും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റിയേഴ്സ് കൺവൻഷന്റെ ക്രമീകരണങ്ങൾ ഒരുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading