ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധനയിൽ തിരുവനന്തപുരം മേഖല ഒന്നാമത്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴയിൽ നടന്ന 2026 ലെ സ്റ്റേറ്റ് താലന്ത് പരിശോധനയിൽ ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം മേഖല ഒന്നാമത് എത്തി! രണ്ടാം സ്ഥാനം തിരുവല്ലയ്ക്കും മൂന്നാം സ്ഥാനം എറണാകുളം
സോണും കരസ്ഥമാക്കി. സെന്റർ അടിസ്ഥാനത്തിൽ ആലുവയും പ്രാദേശിക സഭകളിൽ ഫെയ്ത് സിറ്റിയും ഒന്നാമതെത്തി.

വ്യക്തിഗത ചാമ്പ്യൻമാരായി
സബ് ജൂനിയർ വിഭാഗത്തിൽ ജെനോ ജോനാസ് ഷിൻ്റോ, ക്രോപറ്റ്, ചെന്നൈ, ജൂണിയർ വിഭാഗത്തിൽ ഹനിറ്റാ റിഷോ, ഫെയ്ത് സിറ്റി, ആലുവ, ഇൻ്റർമീഡിയറ്റ് വിഭാഗത്തിൽ ഏബൽ ജോൺ ശമുവേൽ, പട്ടം തിരുവനന്തപുരം, ഷാരോൻ കുര്യൻ ശാമുവേൽ, പള്ളിപ്പാട്, തിരുവല്ല എന്നിവർ ചാമ്പ്യന്മാരായി.
സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സജി ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി താലന്തു പരിശോധന ഉദ്‌ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർ സാബു പി. ചാണ്ടി താലന്തു പരിശോധനാ കൺവീനറും ബ്രദർ ജിനോ വർഗ്ഗീസ് ജോ. കൺവീനറുമായിരുന്നു.

- Advertisement -


Comments are closed.