സൺഡേസ്കൂൾ താലന്ത് പരിശോധനയിൽ ആറാം ക്ലാസുകാരി വ്യക്തിഗത ചാമ്പ്യനായി
കുമ്പനാട്: ഐ.പി.സി കേരള സ്റ്റേറ്റ് സൺഡേസ്കൂൾ താലന്ത് പരിശോധനയിൽ ആറാം ക്ലാസുകാരി പ്രിസ്കില്ല സൈമൺ വ്യക്തിഗത ചാമ്പ്യനായി.

31 പോയിന്റ് നേടിയാണ് പ്രിസ്കില്ല ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. ഐ.പി.സി കൊട്ടാരക്കര മേഖലയിൽ കലയപുരം സെന്ററിൽ ഉൾപ്പെട്ട വിലങ്ങറ രെഹബോത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ സൈമൺ തോമസിന്റെയും പ്രീത സൈമൺന്റെയും മകളാണ് പ്രിസ്കില്ല സൈമൺ.

- Advertisement -

Comments are closed.