അസംബ്ലീസ് ഓഫ് ഗോഡ് IAG UK & യൂറോപ്പിന് പുതിയ നേതൃത്വം

സ്വാൻസി, വെയിൽസ്: അസംബ്ലീസ് ഓഫ് ഗോഡ് IAG UK & Europe-ന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ മേധാവികളെയും തിരഞ്ഞെടുത്തു. ഒക്ടോബർ 10-ന് വെയിൽസിലെ സ്വാൻസിയിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. പ്രസ്ഥാനത്തിന്റെ സ്ഥാപക ചെയർമാൻ റവ. ബിനോയ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൗൺസിലിന്റെയും ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.

News Middle Advt Banner

2026–2028 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കൗൺസിലിൽ റവ. ബിനോയ് എബ്രഹാം ചെയർമാനായും റവ. ജിജി തോമസ് എക്സിക്യൂട്ടീവ് പ്രസ്ബിറ്ററായും പാസ്റ്റർ ജിനു മാത്യു ജനറൽ സെക്രട്ടറിയായും പാസ്റ്റർ രാജ് വിശ്വനാഥൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ശാമുവൽ സൈമൺ, പാസ്റ്റർ ജെറിൻ ശാമുവൽ എന്നിവർ കൗൺസിൽ അംഗങ്ങളായും ചുമതലയേറ്റു.

വിവിധ ശുശ്രൂഷാ മേഖലകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പാസ്റ്റർ ബ്ലെസൻ തോമസിനെ മിഷൻ ഡയറക്ടറായും പാസ്റ്റർ എമിൽ ജോണിനെ യൂത്ത് ഡയറക്ടറായും സിസ്റ്റർ വിൻസി വർഗീസിനെ ലിഡിയ ഡയറക്ടറായും നിയമിച്ചു. ബ്രദർ അജോമോൻ എബ്രഹാം സൺഡേ സ്കൂൾ ഡയറക്ടറായും ബ്രദർ ടോവിൻ മാത്യു മീഡിയ ഡയറക്ടറായും ഇവാ. ജസ്റ്റിൻ ചാക്കോ ഇവാഞ്ചലിസം ഡയറക്ടറായും പാസ്റ്റർ ഡെന്നി ജോൺ പ്രയർ ഡയറക്ടറായും ചുമതലയേറ്റു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading