ബെഥേൽ കേരള ചർച്ച് സംഗീത സായാഹ്നം ഇന്ന്

Kraisthava Ezhuthupura News | Canada Chapter

കാനഡ : ബെഥേൽ കേരള, മിസ്സിസാഗ & നയാഗ്ര ചർച്ചുകളുടെ ആഭിമുഖ്യത്തിൽ ഒരു പ്രത്യേക സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ബ്രദർ സാം ഫിലിപ്പിന്റെ നേതൃത്വത്തിൽ ബെഥേൽ കേരള ചർച്ച് ഗായകസംഘം ഒരുക്കുന്ന സംഗീത സായാഹ്നം ഇന്ന് വൈകിട്ട് (23.12.2021) 7:30 മുതൽ ബെഥേൽ കേരള ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. ഈ സംഗീത സായാഹ്നത്തോടനുബന്ധിച്ച് ബെഥേൽ കിഡ്സിന്റെ പ്രത്യേക സ്കിറ്റ് നടത്തപ്പെടും. സീനിയർ ശുശ്രൂഷകൻ, പാസ്റ്റർ റ്റിജോ മാത്യൂ സമാപന സന്ദേശം നൽകും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ സംഗീത സായാഹ്നം ബെഥേൽ കേരള ചർച്ചിന്റെ ഫേസ്ബുക്ക് പേജിലൂടെ വീക്ഷിക്കാവുന്നതാണ്. എല്ലാവരേയും ഈ സംഗീത സായാഹ്‌നത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like